ധനസഹായം കൈമാറി
കോതമംഗലം സ്വദേശി പരേതനായ സജി ജോണിന്റെ കുടുംബത്തിനുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്തു.
മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ധനസഹായം കൈമാറി
കോതമംഗലം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് എറണാകുളം ജില്ലാ ഓഫീസിലെ അംഗമായിരുന്ന പരേതനായ സജി ജോണിന്റെ കുടുംബത്തിനുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്തു. സജി ജോണിന്റെ കോതമംഗലത്തുള്ള വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ ബോർഡ് ചെയർമാൻ സി.കെ. ഹരികൃഷ്ണൻ, എഫ്.ഐ.ടി. ചെയർമാൻ ആർ. അനിൽകുമാർ എന്നിവർ ചേർന്ന് ധനസഹായം കൈമാറി.
സജി ജോണിന്റെ ഭാര്യ മിജിയാണ് ആനുകൂല്യങ്ങൾ ഏറ്റുവാങ്ങിയത്. അപകട മരണാനന്തര ധനസഹായമായ രണ്ട് ലക്ഷം രൂപ, ശവസംസ്കാര ചെലവുകൾക്കായി 10,000 രൂപ, റീഫണ്ട് തുകയായ 28,497 രൂപ എന്നിവയുൾപ്പെടെയുള്ള തുകയാണ് കൈമാറിയത്.
ചടങ്ങിൽ ഉപദേശക സമിതി അംഗങ്ങളായ പി.ആർ. പ്രസാദ്, മനോജ് ഗോപി, ട്രേഡ് യൂണിയൻ പ്രതിനിധികളായ കെ.എ. ജോയി, പി.പി. മൈതീൻഷാ, കെ.എ. നൗഷാദ്, അലിയാർ എം.എസ്. എന്നിവർ പങ്കെടുത്തു. ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ എം.ഡി. ആശാലത, അഡീഷണൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ബിന്ദു കെ. തങ്കപ്പൻ, ക്ലർക്ക് ലിഷ തുടങ്ങിയവരും ചടങ്ങിന് നേതൃത്വം നൽകി.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
