വ്യാജരേഖ ചമച്ച് അനധികൃത അവയവദാനം മുഖ്യപ്രതി മുഹമ്മദ് നജീബ് ഉത്തർപ്രദേശിൽ പിടിയിൽ

എറണാകുളം റൂറൽ പോലീസ് ഉത്തർപ്രദേശിൽ നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെ അനധികൃത അവയവദാന കേസിലെ മുഖ്യപ്രതിയെ പിടികൂടി.

വ്യാജരേഖ ചമച്ച് അനധികൃത അവയവദാനം മുഖ്യപ്രതി മുഹമ്മദ് നജീബ് ഉത്തർപ്രദേശിൽ പിടിയിൽ
വ്യാജരേഖ ചമച്ച് അനധികൃത അവയവദാനം: മുഖ്യപ്രതി മുഹമ്മദ് നജീബ് ഉത്തർപ്രദേശിൽ പിടിയിൽ.

​വ്യാജരേഖ ചമച്ച് അനധികൃത അവയവദാനം: മുഖ്യപ്രതി യുപിയിൽ നിന്ന് പിടിയിൽ

​കൊച്ചി: വ്യാജരേഖകൾ ചമച്ച് അനധികൃത അവയവദാനം നടത്തിയ കേസിലെ മുഖ്യപ്രതിയെ പോലീസ് പിടികൂടി. കാസർഗോഡ് കൽനാട് അൽ നിഹാമത്ത് മൻസിലിൽ മുഹമ്മദ് നജീബിനെയാണ് (53) എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഉത്തർപ്രദേശിലെ ഖാസിയാബാദിൽ നിന്ന് പിടികൂടിയത്.

​പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ നജീബ് വിമാനമാർഗ്ഗമാണ് ഡൽഹിയിലേക്ക് കടന്നത്. ഇയാളെ പിന്തുടർന്ന അന്വേഷണസംഘം ഞായറാഴ്ച പുലർച്ചെ ഖാസിയാബാദിൽ നടത്തിയ സാഹസികമായ ഓപ്പറേഷനിലൂടെയാണ് കസ്റ്റഡിയിലെടുത്തത്. നിലവിൽ ഇയാൾ കുന്നത്തുനാട് പെരിങ്ങാലയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.

​ഈ കേസുമായി ബന്ധപ്പെട്ട് നജീബിന്റെ ഭാര്യ റഷീദയെ നേരത്തെ കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ, കുമാരപുരം സ്വദേശികളായ സണ്ണി വർഗീസ്, ഭാര്യ സിനി വർഗീസ്, സനോജ് എന്നിവരെ എറണാകുളം റൂറൽ ജില്ലയിലും ശ്രീജ, സുധീർ, വിനോദ് എന്നിവരെ കൊല്ലം കിളിക്കല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലും മുൻപ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

​പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, കുന്നത്തുനാട് ഇൻസ്പെക്ടർ എസ്. ശിവലാൽ, സബ് ഇൻസ്പെക്ടർ എം. അഭിജിത്ത്, എ.എസ്.ഐ യു. മുരളീധരൻ, സി.പി.ഒ ബിൻരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്. പ്രതിയെ കേരളത്തിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പോലീസ് അറിയിച്ചു.