പോലീസിലെ മുപ്പതുവർഷത്തെ സ്തുത്യർഹ സേവനം വി.കെ രാജുവിനും ഡോ. ആർ ജോസിനും ഉജ്ജ്വല യാത്രയയപ്പ്
30 വർഷത്തെ വിശിഷ്ട സേവനത്തിന് ശേഷം പോലീസിൽ നിന്ന് വിരമിക്കുന്ന റൂറൽ ജില്ലാ അഡിഷണൽ എസ്പി വി കെ രാജു, റൂറൽ ജില്ലാ ഡി സി ആർ ബി ഡിവൈഎസ്പി ഡോ. ആർ ജോസ് എന്നിവർക്ക് ആലുവ ജില്ലാ പോലീസ് ആസ്ഥാനത്ത് പ്രൗഢമായ യാത്രയയപ്പ് നൽകി.
ആലുവ: മുപ്പത് വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം പോലീസ് വകുപ്പിൽ നിന്നും വിരമിക്കുന്ന റൂറൽ ജില്ലാ അഡിഷണൽ എസ്പി വി.കെ രാജു, റൂറൽ ജില്ലാ ഡി.സി.ആർ.ബി ഡിവൈഎസ്പി ഡോ. ആർ ജോസ് എന്നിവർക്ക് ജില്ലാ പോലീസ് ആസ്ഥാനത്ത് ഉജ്ജ്വലമായ യാത്രയയപ്പ് നൽകി.
ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന യാത്രയയപ്പ് സമ്മേളനം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ ഉദ്ഘാടനം ചെയ്തു. പോലീസ് സേനയ്ക്ക് ഇരുവരും നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം യോഗത്തിൽ അനുസ്മരിച്ചു. ചടങ്ങിൽ മാനേജർ കെ.കെ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു.
ആലുവ ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ബിജോയ് ചന്ദ്രൻ, ജയദേവകുമാർ, ഷൈജു പാലാട്ടി, ഷിബു ദേവരാജൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സഹപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
ഉരുൾപൊട്ടലും വെള്ളപ്പൊക്കവും തടയാൻ മുൻകരുതൽ കുട്ടമ്പുഴയിൽ ജനങ്ങൾക്ക് ദുരന്തനിവാരണ പരിശീലനം
നെല്ല് സംഭരണം സപ്ലൈകോയുടെ ബാധ്യത തീർക്കാൻ 63.37 കോടി രൂപ അനുവദിച്ച് സർക്കാർ
മനസ്സുകൊണ്ട് വാനം തൊട്ട് കുരുന്നുകൾ വാളകത്ത് ‘മഴവില്ലഴക്’ ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി
കരുതലോടെ നഗരസഭ മൂവാറ്റുപുഴയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു
കോതമംഗലം താലൂക്ക് ആശുപത്രിക്ക് എൻ.ക്യു.എ.എസ് അംഗീകാരം
മലയാളം സംവിധായകൻ എം. പത്മകുമാർ ബോളിവുഡിലേക്ക് 
