ആലപ്പുഴ ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് II ഹിന്ദു നാടാര്‍ NCA റാങ്ക് പട്ടിക റദ്ദാക്കി
ആലപ്പുഴ ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് II (NCA ഹിന്ദു നാടാര്‍) തസ്തികയുടെ റാങ്ക് പട്ടിക റദ്ദാക്കി. കൂടുതല്‍ വിവരങ്ങള്‍ അറിയാം.
ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് II: ആലപ്പുഴ ജില്ലയിലെ NCA റാങ്ക് പട്ടിക റദ്ദാക്കി
ആലപ്പുഴ: ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് II (ഫസ്റ്റ് എന്‍.സി.എ - ഹിന്ദു നാടാര്‍) തസ്തികയുടെ റാങ്ക് പട്ടിക റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
2023 ജനുവരി ആറിന് നിലവില്‍ വന്ന ഈ റാങ്ക് പട്ടിക (കാറ്റഗറി നമ്പര്‍ 200/2021), 2023 മാര്‍ച്ച് 25 അര്‍ദ്ധരാത്രി മുതലാണ് റദ്ദാക്കിയത്. പട്ടികയില്‍ നിന്നും അവസാനമായി നിയമന ശുപാര്‍ശ ലഭിച്ച ഉദ്യോഗാര്‍ഥി 2023 മാര്‍ച്ച് 13-ന് ജോലിയില്‍ പ്രവേശിച്ചിരുന്നു.
2020 മാര്‍ച്ച് 26-ന് പ്രസിദ്ധീകരിച്ച മാതൃ റാങ്ക് പട്ടിക (കാറ്റഗറി നമ്പര്‍ 07/2018) 2023 മാര്‍ച്ച് 25 അപരാഹ്നത്തോടെ റദ്ദായതും, ഹിന്ദു നാടാര്‍ വിഭാഗത്തിന് മറ്റ് എന്‍.സി.എ ടേണുകള്‍ അവശേഷിക്കാത്തതുമാണ് നിലവിലെ പട്ടിക റദ്ദാക്കാന്‍ കാരണം.