ഹിമാചൽ സംഘം കേരളത്തിൽ

കേരളത്തിലെ പൊതുവിതരണ ശൃംഖലയുടെയും വിപണി ഇടപെടൽ രീതികളുടെയും വിജയം നേരിട്ടറിയാൻ

ഹിമാചൽ  സംഘം കേരളത്തിൽ
സപ്ലൈകോയുടെ പ്രവർത്തന മാതൃക പഠിക്കാൻ ഹിമാചൽ പ്രദേശ് സംഘം കേരളത്തിൽ
ഹിമാചൽ  സംഘം കേരളത്തിൽ

സപ്ലൈകോയുടെ പ്രവർത്തന മാതൃക പഠിക്കാൻ ഹിമാചൽ പ്രദേശ് സംഘം കേരളത്തിൽ

​കൊച്ചി: കേരളത്തിലെ പൊതുവിതരണ ശൃംഖലയുടെയും വിപണി ഇടപെടൽ രീതികളുടെയും വിജയം നേരിട്ടറിയാൻ ഹിമാചൽ പ്രദേശ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ സംഘം സപ്ലൈകോ ആസ്ഥാനം സന്ദർശിച്ചു. വൈസ് ചെയർമാൻ വിശാൽ ചമ്പ്യാൽ നേതൃത്വം നൽകിയ പത്തംഗ ഉന്നതതല സംഘമാണ് എറണാകുളത്തെ സപ്ലൈകോ കേന്ദ്ര കാര്യാലയത്തിൽ എത്തിയത്.

​സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ വി.എം.-ന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ സപ്ലൈകോയുടെ റീട്ടെയിൽ പ്രവർത്തനങ്ങൾ, നെല്ല് സംഭരണ സംവിധാനം, ദേശീയ ഭക്ഷ്യഭദ്രതാ നിയമം (NFSA) നടപ്പിലാക്കുന്നതിലെ പങ്കു എന്നിവ സംഘം വിശദമായി വിലയിരുത്തി. വിപണിയിലെ വിലക്കയറ്റം തടയുന്നതിൽ സപ്ലൈകോ നടത്തുന്ന ഫലപ്രദമായ ഇടപെടലുകളെ സംഘം അഭിനന്ദിച്ചു.

​ഗാന്ധിനഗറിലെ സപ്ലൈകോ ഹൈപ്പർ മാർക്കറ്റ് സന്ദർശിച്ച സംഘം, സ്റ്റോറുകളുടെ പ്രവർത്തന രീതിയും ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളും നേരിട്ട് കണ്ടു മനസ്സിലാക്കി. വരും ദിവസങ്ങളിൽ ഇരു സംസ്ഥാനങ്ങളിലെയും സിവിൽ സപ്ലൈസ് കോർപ്പറേഷനുകൾ തമ്മിൽ സഹകരണം ഉറപ്പാക്കാനും ഈ സന്ദർശനം ഉപകരിക്കുമെന്ന് എം.ഡി ജയകൃഷ്ണൻ വി.എം. പറഞ്ഞു.

​ഹിമാചൽ പ്രദേശ് ഡയറക്ടർ ബോർഡ് അംഗങ്ങളായ രാജേന്ദ്ര ചൗധരി, വിക്രം ശർമ്മ, നസീമ ബീഗം, പുഷ്പിന്ദ ടാഗോർ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും സന്ദർശക സംഘത്തിലുണ്ടായിരുന്നു