അഞ്ച് ലക്ഷം വീടുകൾ ലോകോത്തര നേട്ടം പിണറായി വിജയനെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു

മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള പിണറായി വിജയൻ വാർത്തകൾക്കപ്പുറം എന്ന പുസ്തകം സുനിൽ പി. ഇളയിടം പ്രകാശനം ചെയ്തു. പത്ത് വർഷത്തിനുള്ളിൽ 5 ലക്ഷം വീടുകൾ നൽകിയത് ലോകോത്തര നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

അഞ്ച് ലക്ഷം വീടുകൾ ലോകോത്തര നേട്ടം പിണറായി വിജയനെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു
കേരള മീഡിയ അക്കാദമി പുറത്തിറക്കിയ 'പിണറായി വിജയൻ വാർത്തകൾക്കപ്പുറം' എന്ന പുസ്തകം സുനിൽ പി. ഇളയിടം പ്രകാശനം ചെയ്യുന്നു.

പത്തു വർഷത്തിനിടെ അഞ്ച് ലക്ഷം വീടുകൾ; ലോകത്ത് മറ്റെവിടെയും സാധ്യമാകാത്ത നേട്ടം: സുനിൽ പി. ഇളയിടം

​കാക്കനാട്: പത്തു വർഷത്തെ ഭരണകാലയളവിനുള്ളിൽ അഞ്ച് ലക്ഷം കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകിയത് ലോകത്ത് മറ്റെവിടെയും സാധ്യമായിട്ടില്ലാത്ത വലിയ നേട്ടമാണെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം. കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച 'പിണറായി വിജയൻ: വാർത്തകൾക്കപ്പുറം' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​വാർത്താ തലക്കെട്ടുകൾക്കും ക്യാമറ കാഴ്ചകൾക്കും അപ്പുറം പിണറായി വിജയൻ എന്ന മനുഷ്യനെയും ഭരണാധികാരിയെയും അടുത്തറിയാൻ സഹായിക്കുന്നതാണ് ഈ പുസ്തകമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാക്കനാട് മീഡിയ അക്കാദമി ക്യാമ്പസിൽ നടന്ന കോൺവൊക്കേഷൻ ചടങ്ങിൽ വെച്ച് മുതിർന്ന മാധ്യമപ്രവർത്തക സ്മിത ഹരിദാസ് പുസ്തകം ഏറ്റുവാങ്ങി. വെല്ലുവിളികളെ സധൈര്യം നേരിട്ട് മുന്നേറിയ രാഷ്ട്രീയ നേതാവിനെക്കുറിച്ചുള്ള പുസ്തകം ഏറ്റുവാങ്ങിയതിൽ അഭിമാനമുണ്ടെന്ന് സ്മിത ഹരിദാസ് പറഞ്ഞു.

​കേരളത്തെ മുന്നോട്ട് നയിച്ച മുഖ്യമന്ത്രിമാരെ കുറിച്ചുള്ള പുസ്തക പരമ്പരയുടെ തുടക്കമാണ് ഇതെന്ന് മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അറിയിച്ചു.