കെ.പി. ശങ്കരദാസിനെ മെഡിക്കൽ കോളജിലേക്ക് മാറ്റി

ശബരിമല സ്വർണക്കൊള്ളക്കേസ് കെ.പി. ശങ്കരദാസിനെ മെഡിക്കൽ കോളജിലേക്ക് മാറ്റി ​

കെ.പി. ശങ്കരദാസിനെ മെഡിക്കൽ കോളജിലേക്ക് മാറ്റി
കെ.പി. ശങ്കരദാസിനെ മെഡിക്കൽ കോളജിലേക്ക് മാറ്റി

ശബരിമല സ്വർണക്കൊള്ളക്കേസ്: കെ.പി. ശങ്കരദാസിനെ മെഡിക്കൽ കോളജിലേക്ക് മാറ്റി

​തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിലായ മുൻ ദേവസ്വം ബോർഡ് അംഗവും സിപിഐ നേതാവുമായ കെ.പി. ശങ്കരദാസിനെ (85) മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ മെഡിക്കൽ കോളജിലേക്ക് മാറ്റാൻ കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി.എസ്. മോഹിത് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

​കഴിഞ്ഞ ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ജഡ്ജി ആശുപത്രിയിലെത്തിയാണ് റിമാൻഡ് നടപടികൾ പൂർത്തിയാക്കിയത്. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ലഭിക്കുന്ന അതേ ചികിത്സാ സൗകര്യങ്ങൾ മെഡിക്കൽ കോളജിലും ഉറപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

​തലച്ചോറിൽ രക്തം കട്ടപിടിച്ചതായും കടുത്ത പക്ഷാഘാതം ഉണ്ടായതായും സ്വകാര്യ ആശുപത്രി അധികൃതർ കോടതിയെ അറിയിച്ചിരുന്നു. മെഡിക്കൽ കോളജിലെ ഡോക്ടർമാരുമായും ജയിൽ ഡോക്ടറുമായും ആശയവിനിമയം നടത്തിയ ശേഷമാണ് മാറ്റാനുള്ള തീരുമാനം എടുത്തത്. കടുത്ത മാനസിക സമ്മർദം മൂലം വീണ്ടും പക്ഷാഘാതം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ആശങ്ക ബന്ധുക്കൾ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇനി മുതൽ മെഡിക്കൽ കോളജിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ടുകളായിരിക്കും കോടതി പരിഗണിക്കുക