കെ കെ ശ്രീകാന്തിന്റെ പൊതുപര്യടനം സമാപിച്ചു

മൂവാറ്റുപുഴയിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ.കെ. ശ്രീകാന്തിന്റെ പൊതുപര്യടനം സമാപിച്ചു ​മൂവാറ്റുപുഴ ജില്ലാ പഞ്ചായത്ത് വാളകം ഡിവിഷൻ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയാണ്

കെ കെ ശ്രീകാന്തിന്റെ പൊതുപര്യടനം സമാപിച്ചു
കെ കെ ശ്രീകാന്തിന്റെ പൊതുപര്യടനം സമാപിച്ചു

മൂവാറ്റുപുഴയിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ.കെ. ശ്രീകാന്തിന്റെ പൊതുപര്യടനം സമാപിച്ചു

​മൂവാറ്റുപുഴ: ജില്ലാ പഞ്ചായത്ത് വാളകം ഡിവിഷൻ എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ.കെ. ശ്രീകാന്തിന്റെ പൊതുപര്യടനം ആവേശോജ്വലമായി സമാപിച്ചു. ജന്മനാടായ പായിപ്ര പഞ്ചായത്തിലെ തൃക്കളത്തൂർ തോട്ടുപുറംപടിയിൽ നിന്നും ആരംഭിച്ച പര്യടനം ഇന്നലെ രാത്രിയോടെയാണ് അവസാനിച്ചത്.

​സി.പി.ഐ. ജില്ലാ സെക്രട്ടറി എൻ. അരുൺ പര്യടനം ഉദ്ഘാടനം ചെയ്തു. തൃക്കളത്തൂർ, മുടവൂർ, പുന്നോപ്പടി, പേഴക്കാപ്പിള്ളി തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ശ്രീകാന്തിന് ഊഷ്മളമായ സ്വീകരണം ലഭിച്ചു. പേഴക്കാപ്പിള്ളിയിൽ വെച്ച് വാഴക്കുല നൽകി സ്ഥാനാർത്ഥിയെ സ്വീകരിക്കുന്ന ചിത്രം ശ്രദ്ധേയമായി.

​പര്യടനം പായിപ്ര കവലയിലാണ് സമാപിച്ചത്. ബ്ലോക്ക് പഞ്ചായത്ത് തൃക്കളത്തൂർ ഡിവിഷൻ സ്ഥാനാർത്ഥി ഇ.എ. ഹരിദാസ്, ഗ്രാമപഞ്ചായത്ത് വാർഡുകളിലെ സ്ഥാനാർത്ഥികൾ, എൽ.ഡി.എഫ്. നേതാക്കൾ എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. ഇന്ന് പായിപ്ര കവലയിൽ നടക്കുന്ന കൊട്ടിക്കലാശത്തിൽ കെ.കെ. ശ്രീകാന്ത് പങ്കെടുക്കും.