തിരുവോണം ബമ്പർ ലോട്ടറി മന്ത്രി കെ. മുരളീധരൻ നിർവഹിക്കും
തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിന്റെ ജില്ലാതല പ്രകാശനം തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കും. മന്ത്രി കെ. മുരളീധരൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഒന്നാം സമ്മാനം 30 കോടി രൂപ.
തിരുവോണം ബമ്പർ ലോട്ടറി: ജില്ലാതല പ്രകാശനം തിങ്കളാഴ്ച മന്ത്രി കെ. മുരളീധരൻ നിർവഹിക്കും
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാനകരമായ തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിന്റെ തിരുവനന്തപുരം ജില്ലാതല പ്രകാശനം തിങ്കളാഴ്ച (ജൂലൈ 20) നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം മന്ത്രിയുടെ ചേമ്പറിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പ്രകാശനം നിർവഹിക്കും.
കൈരളി ഏജൻസിയിലെ ലോട്ടറി ഏജന്റ് എച്ച്.എം. റാഫിക്ക് ആദ്യ ടിക്കറ്റ് കൈമാറിക്കൊണ്ടാണ് ഔദ്യോഗിക ഉദ്ഘാടനം നടക്കുക. ചടങ്ങിൽ ജില്ലാ ഭാഗ്യക്കുറി ഓഫീസർ മിത്ര ഡി.എസ്., അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസർ ഷെറിൻ കെ. ശശി, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ ബി. അജീർ എന്നിവരും വിവിധ ലോട്ടറി തൊഴിലാളി സംഘടനാ പ്രതിനിധികളും സംബന്ധിക്കും.
ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം 30 കോടി രൂപയാണ്. കൂടാതെ, രണ്ടാം സമ്മാനമായി 20 പേർക്ക് ഒരു കോടി രൂപ വീതവും ലഭിക്കും. 500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. വൻ തുക സമ്മാനത്തുകയായി പ്രഖ്യാപിച്ചതോടെ ഇത്തവണ വലിയ ജനശ്രദ്ധയാണ് ലോട്ടറി ടിക്കറ്റുകൾക്ക് ലഭിക്കുന്നത്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
