​പെദ്ധി ഒഫീഷ്യൽ ട്രെയ്‌ലർ റിലീസ് ചെയ്തു രാം ചരൺ ബുചി ബാബു സന പാൻ ഇന്ത്യൻ ചിത്രം ജൂൺ 4 ന് തീയേറ്ററുകളിലേക്ക്

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം പെദ്ധി യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം 2026 ജൂൺ 4 ന് ആഗോളതലത്തിൽ റിലീസ് ചെയ്യും.

​പെദ്ധി ഒഫീഷ്യൽ ട്രെയ്‌ലർ റിലീസ് ചെയ്തു രാം ചരൺ ബുചി ബാബു സന പാൻ ഇന്ത്യൻ ചിത്രം ജൂൺ 4 ന് തീയേറ്ററുകളിലേക്ക്
രാം ചരൺ- ബുചി ബാബു ചിത്രം 'പെദ്ധി' ട്രെയ്‌ലർ പുറത്ത്; ചിത്രം ജൂൺ 4 ന് തീയേറ്ററുകളിലേക്ക്

​രാം ചരൺ- ബുചി ബാബു സന ചിത്രം 'പെദ്ധി' ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

​മുംബൈ: തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ബിഗ് ബഡ്ജറ്റ് ചിത്രമായ 'പെദ്ധി'യുടെ ഔദ്യോഗിക ട്രെയ്‌ലർ പുറത്തിറങ്ങി. മുംബൈയിലെ ജിയോ വേൾഡ് ഡ്രൈവിൽ വെച്ച് നടന്ന വമ്പൻ ചടങ്ങിലാണ് അണിയറപ്രവർത്തകർ ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. 2026 ജൂൺ 4-ന് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും.

​ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ട്രെയ്‌ലർ പുറത്തുവന്നിട്ടുള്ളത്.

​ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ 'പെദ്ധി' ആയാണ് രാം ചരൺ വേഷമിടുന്നത്. ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നിവയിൽ അഗ്രഗണ്യനായ ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ആക്ഷൻ, ഡ്രാമ, റൊമാൻസ്, ഇമോഷൻ എന്നിവയെല്ലാം കൃത്യമായി കോർത്തിണക്കിയ ഒരു മെഗാ കാൻവാസ് ചിത്രമായിരിക്കും ഇതെന്ന് ട്രെയ്‌ലർ വ്യക്തമാക്കുന്നു. ക്രിക്കറ്റിനും ഗുസ്തിക്കും ഓട്ടത്തിനുമെല്ലാം ചിത്രത്തിന്റെ കഥാഗതിയിൽ നിർണ്ണായക സ്ഥാനമുണ്ട്. മാസ്സ് ആക്ഷനൊപ്പം തന്നെ രാം ചരൺ എന്ന നടന്റെ മികച്ച വൈകാരിക പ്രകടനങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരിക്കും.

​ചിത്രത്തിനായി രാം ചരൺ നടത്തിയ വമ്പൻ ശാരീരിക പരിവർത്തനം വ്യക്തമാക്കുന്ന ഗ്ലിമ്പ്സ് വീഡിയോ അടുത്തിടെ പുറത്തുവരികയും വലിയ രീതിയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ബോളിവുഡ് താരം ജാൻവി കപൂർ നായികയാകുന്ന ചിത്രത്തിൽ, കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും അതീവ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാം ചരണും ശിവരാജ് കുമാറും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബോളിവുഡ് താരം ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്.

​ഓസ്കാർ ജേതാവ് എ ആർ റഹ്മാൻ ഈണം നൽകിയ ചിത്രത്തിലെ "ചികിരി ചികിരി", "റായ് റായ് രാ രാ" എന്നീ ഗാനങ്ങൾ ഇതിനോടകം തന്നെ ആഗോള തലത്തിൽ സൂപ്പർ ഹിറ്റുകളായി മാറി കഴിഞ്ഞു. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്കും ടൈറ്റിൽ ഗ്ലിമ്പ്സും നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു.

​ഇഷാൻ സക്സേന (കോ പ്രൊഡ്യൂസർ), വി. വൈ. പ്രവീൺ കുമാർ (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), രത്നവേലു (ഛായാഗ്രഹണം), നവീൻ നൂലി (എഡിറ്റർ), അവിനാഷ് കൊല്ല (പ്രൊഡക്ഷൻ ഡിസൈൻ) എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ. ഫസ്റ്റ് ഷോ മാർക്കറ്റിംഗും ശബരി (പിആർഒ) വാർത്താ പ്രചരണവും നിർവ്വഹിക്കുന്നു. പൂർണ്ണമായും ഒരു മാസ്സ് ആക്ഷൻ ഇമോഷണൽ ഡ്രാമയായി ഒരുങ്ങുന്ന 'പെദ്ധി' തിയേറ്ററുകളിൽ വലിയ ദൃശ്യവിരുന്ന് സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.