100 ദിവസത്തിൽ 1.02 ലക്ഷം കോടിയുടെ നിക്ഷേപം ചരിത്ര നേട്ടവുമായി സി. ജോസഫ് വിജയ് സർക്കാർ
ടിവികെ സർക്കാർ 100 ദിവസം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച നിക്ഷേപ സംഗമത്തിൽ 67,452 കോടി രൂപയുടെ കരാറുകളിൽ ഒപ്പുവച്ചു. 1.21 ലക്ഷം പേർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കും.
ടിവികെ ഭരണത്തിന് 100 ദിവസം: 1.02 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം പാലിച്ച് സി.ജോസഫ് വിജയ് സർക്കാർ
ചെന്നൈ: ടിവികെ സർക്കാർ 100 ദിവസം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച വൻകിട നിക്ഷേപ സംഗമത്തിൽ 67,452 കോടി രൂപയുടെ കരാറുകളിൽ ഒപ്പുവച്ചു. മുഖ്യമന്ത്രി സി. ജോസഫ് വിജയന്റെ സാന്നിധ്യത്തിലാണ് വിവിധ കമ്പനികളുമായി ധാരണാപത്രം ഒപ്പിട്ടത്.
ഇതോടെ, ഭരണത്തിലേറി 100 ദിവസത്തിനകം 1.02 ലക്ഷം കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തെത്തിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കാൻ കഴിഞ്ഞതായി സർക്കാർ അവകാശപ്പെട്ടു. ശരാശരി ഒരു ദിവസം 1000 കോടി രൂപ വീതം നിക്ഷേപം സംസ്ഥാനത്തേക്ക് ഒഴുകിയെത്തിയെന്ന് വ്യവസായ മന്ത്രി എസ്. കീർത്തന വ്യക്തമാക്കി.
ഇന്നലെ നടന്ന സംഗമത്തിൽ ആകെ 97 കമ്പനികളുമായാണ് ധാരണാപത്രങ്ങളിൽ ഒപ്പിട്ടത്. ഇതിലൂടെ 1.21 ലക്ഷം ആളുകൾക്ക് പുതുതായി തൊഴിൽ ലഭിക്കും. പുതിയ നിക്ഷേപകർക്ക് മൂന്നാഴ്ചയ്ക്കുള്ളിൽ തന്നെ ആവശ്യമായ ലൈസൻസുകൾ ലഭ്യമാക്കുമെന്നും സർക്കാർ അറിയിച്ചു.
ഡേറ്റ സെന്റർ: ₹26,417 കോടി
ഓട്ടോമോട്ടീവ്: ₹17,073 കോടി
പുനരുപയോഗ ഊർജം: ₹15,787 കോടി
കൺസ്ട്രക്ഷൻ ആൻഡ് മാനുഫാക്ചറിങ്: ₹9,525 കോടി
കൂടാതെ ബജറ്റിൽ ബഹിരാകാശ വ്യവസായ നിക്ഷേപ മേഖലയായി പ്രഖ്യാപിച്ച തൂത്തുക്കുടി, തിരുനെൽവേലി ജില്ലകളിൽ മാത്രമായി 650 കോടി രൂപയുടെ നിക്ഷേപവും ലഭിച്ചിട്ടുണ്ട്.
തൊടുപുഴ പോലീസ് ഉദ്യോഗസ്ഥർക്ക് സി.പി.ആർ പരിശീലനവുമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ
ഉദ്വേഗം നിറച്ച് ദിലീപിന്റെ നീക്കം ജഗൻ ഷാജികൈലാസ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി
ദുർഗന്ധമില്ല, മലിനീകരണമില്ല പ്രതിദിനം 100 ടൺ മാലിന്യംസംസ്കരണ പ്ലാന്റ് തുറന്നു
ഭരണഭാഷാ പുരസ്കാരങ്ങൾക്ക് ഒക്ടോബർ 12 വരെ അപേക്ഷിക്കാം
സൈബർഡോം ശക്തിപ്പെടുത്തും ട്രാഫിക്കും ദുരന്തനിവാരണവും ഇനി റോബോട്ടുകൾ നോക്കും
മാധ്യമ ലോകത്തിന്റെ കഥയുമായി ഉടുമ്പൻചോല വിഷൻ ശ്രദ്ധേയമായി ട്രെയ്ലർ 
