ഹരിത ഓണം 2026 ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു
മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ ഓണാഘോഷങ്ങൾക്കായി ശുചിത്വ മിഷനും തദ്ദേശ ഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഹരിത ഓണം 2026 ക്യാമ്പയിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു.
ഹരിത ഓണം 2026' ക്യാമ്പയിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു
തിരുവനന്തപുരം: മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ ഓണാഘോഷങ്ങൾ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും ശുചിത്വ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന 'ഹരിത ഓണം 2026' ക്യാമ്പയിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു.
മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി കെ.എം. ഷാജിയും ചേർന്നാണ് ലോഗോയുടെ പ്രകാശനം നിർവ്വഹിച്ചത്. ചടങ്ങിൽ ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി ചെയർമാൻ വി. മുരളീധരൻ എം.എൽ.എയും സാന്നിധ്യമായിരുന്നു.
ഓണാഘോഷ വേളകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ ഒഴിവാക്കാനും ഹരിത പെരുമാറ്റച്ചട്ടം (Green Protocol) കർശനമായി പാലിക്കാനും പൊതുജനങ്ങളെ സജ്ജരാക്കുകയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. പ്രാദേശിക തലത്തിൽ കുടുംബശ്രീ, തദ്ദേശ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ വിവിധ ശുചിത്വ പരിപാടികൾ ഓണത്തോടനുബന്ധിച്ച് സംഘടിപ്പിക്കും.
കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾ ചീഫ് വിപ്പ് അപു ജോൺ ജോസഫ്
ഭൂമി കയ്യേറ്റം വ്യാജ റിപ്പോർട്ട് നൽകിയ മുൻ ദേവികുളം താലൂക്ക് സർവെയർക്ക് സസ്പെൻഷൻ
നടുക്കര ജൈവ് യൂണിറ്റിന് പുനർജനനം പൈനാപ്പിൾ കർഷകരുടെ കാത്തിരിപ്പിന് വിരാമം, പ്രഖ്യാപനവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്
പെരിയാറിൽ നിന്ന് കൊല്ലത്തേക്ക് മണൽക്കടത്ത് പ്രധാന സംഘത്തലവൻ പോലീസിന്റെ പിടിയിൽ
കടലിലേക്ക് 400 മീറ്റർ നടപ്പാത പടിഞ്ഞാറേക്കര സൺസെറ്റ് ബീച്ച് പാർക്ക് നാടിന് സമർപ്പിച്ചു 
