ബ്യൂട്ടി പാർലറിന്റെ മറവിൽ ലഹരി വൽപ്പന അധ്യാപകൻ വിദ്യാർഥികൾക്കും ലഹരി എത്തിക്കുന്ന ഏജന്റ്
നിലമ്പൂരിൽ ബ്യൂട്ടി പാർലറിന്റെ മറവിൽ എം.ഡി.എം.എ വിൽപന നടത്തിയ മമ്പാട് എം.ഇ.എസ് കോളജ് ഗെസ്റ്റ് അധ്യാപകൻ സുഹൈൽ ഉൾപ്പെടെ നാലുപേർ പൊലീസിന്റെ പിടിയിലായി.
കോളജ് അധ്യാപകൻ ഉൾപ്പെടെ 4 പേർ പിടിയിൽ: നിലമ്പൂരിൽ ബ്യൂട്ടി പാർലറിന്റെ മറവിൽ ലഹരി വൽപ്പന
നിലമ്പൂർ: ബ്യൂട്ടി പാർലറിന്റെ മറവിൽ ലഹരി ഇടപാട് നടത്തിവന്ന കോളജ് അധ്യാപകൻ ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മമ്പാട് എം.ഇ.എസ് കോളജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ഗെസ്റ്റ് അധ്യാപകനും മോങ്ങം അരിമ്പ്ര സ്വദേശിയുമായ സുഹൈൽ പെരിങ്ങോടൻ (31), നിലമ്പൂർ സ്വദേശിയും ബ്യൂട്ടി പാർലർ ഉടമയുമായ ചിറയിൽ സുബ്രഹ്മണ്യൻ (38), പത്തിരിയാൽ സ്വദേശി ടി.എൻ. റീന, കല്ലേമ്പാടം സ്വദേശി വിവേക് (36) എന്നിവരാണ് പിടിയിലായത്.
ജി.എം.യു.പി സ്‌കൂളിന് സമീപമുള്ള സുബ്രഹ്മണ്യന്റെ ബ്യൂട്ടി പാർലറിൽ ഡാൻസാഫ് ടീമും നിലമ്പൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിശേഖരം പിടികൂടിയത്. സുബ്രഹ്മണ്യന്റെ കൈവശത്തുനിന്ന് 0.4 ഗ്രാം എം.ഡി.എം.എയും 0.5 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
ചോദ്യം ചെയ്യലിൽ, സുഹൈലിൽ നിന്നാണ് തനിക്ക് എം.ഡി.എം.എ ലഭിക്കുന്നതെന്ന് സുബ്രഹ്മണ്യൻ വെളിപ്പെടുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുഹൈൽ വിവേക്, റീന എന്നിവർക്കും വിദ്യാർഥികൾ ഉൾപ്പെടെയുള്ള സുഹൃത്തുക്കൾക്കും പതിവായി ലഹരിമരുന്ന് വിൽപന നടത്തിയിരുന്നതായി തെളിഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി കോളജിൽ ജോലി ചെയ്തുവരുന്ന സുഹൈൽ കൊണ്ടോട്ടി, മഞ്ചേരി മേഖലകളിലെ മൊത്ത വിതരണക്കാരിൽ നിന്നാണ് ലഹരി എത്തിച്ചിരുന്നത്. താൻ സ്ഥിരമായി എം.ഡി.എം.എ ഉപയോഗിക്കാറുണ്ടെന്ന് സുഹൈൽ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
എസ്.ഐ കെ.എം. അർഷിദിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഡിവൈ.എസ്.പി കെ. റഫീഖ്, ഇൻസ്‌പെക്ടർ എൻ.ബി. ഷൈജു, അന്വേഷണ സംഘാംഗങ്ങളായ പി. സാബിറലി, പി. സജീഷ്, സി.കെ. സജിഷ്, എം. കൃഷ്ണദാസ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
വയനാട്ടിൽ റിയൽ ടൈം കമാൻഡ് സെന്റർ വരുന്നു വന്യമൃഗ ആക്രമണ ഇരകൾക്ക് പെൻഷൻ മന്ത്രി ഷിബു ബേബി ജോൺ
കൃഷിനാശത്തിന് ശേഷമല്ല, പ്രതിരോധത്തിനാണ് ധനസഹായം വേണ്ടത് ദക്ഷിണേന്ത്യൻ കാർഷിക സമ്മേളനത്തിൽ മന്ത്രി ടി. സിദ്ദിഖ്
കുട്ടികളെ ലഹരിയിൽ നിന്ന് അകറ്റാൻ കായികരംഗം സജീവമാക്കും മന്ത്രി അഡ്വ. എൻ. ഷംസുദീൻ
ദേശീയ കാവ്യോത്സവത്തിന് ഇടപ്പള്ളിയിൽ പ്രൗഢോജ്ജ്വല തുടക്കം
റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് തിരിച്ചടി ജാമ്യാപേക്ഷ തള്ളി, റിമാൻഡിൽ തുടരും
‘ഗുഡ് മോണിംഗ്’ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ