കുട്ടികളെ ലഹരിയിൽ നിന്ന് അകറ്റാൻ കായികരംഗം സജീവമാക്കും മന്ത്രി അഡ്വ. എൻ. ഷംസുദീൻ
കായികരംഗം സജീവമാകുന്നത് ലഹരി ഉൾപ്പെടെയുള്ള സാമൂഹിക ജീർണ്ണതകളിൽ നിന്ന് കുട്ടികളെ അകറ്റിനിർത്താൻ ഉപകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദീൻ. കായിക മിത്രം പദ്ധതിയുടെ ഉദ്ഘാടനം തൃക്കാക്കരയിൽ നിർവ്വഹിച്ചു.
കായികരംഗം സജീവമാകുന്നത് ലഹരി ഉൾപ്പെടെയുള്ള സാമൂഹിക ജീർണ്ണതകൾ തടയാൻ ഉപകരിക്കും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദിൻ
എറണാകുളം: കായികരംഗം സജീവമാകുന്നത് ഇന്നത്തെ തലമുറ നേരിടുന്ന ലഹരി ഉൾപ്പെടെയുള്ള വിവിധ സാമൂഹിക ജീർണ്ണതകളിൽ നിന്ന് കുട്ടികളെ അകറ്റിനിർത്താൻ ഉപകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ എൻ ഷംസുദിൻ. സംസ്ഥാന ഗവൺമെന്റിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന 'കായിക മിത്രം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൃക്കാക്കര കാർഡിനൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സരങ്ങൾക്ക് വേണ്ടി മാത്രമായിരിക്കരുത് കായിക വിനോദങ്ങൾ. കുട്ടികളിൽ ആരോഗ്യമുള്ള മനസ്സും ശരീരവും നിലനിർത്താനും കായികക്ഷമത ഉറപ്പാക്കാനും എല്ലാ കുട്ടികളെയും ഏതെങ്കിലും ഒരു കായിക ഇനത്തിന്റെ ഭാഗമാക്കേണ്ടതുണ്ടെന്നും, ഇതിനെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായിട്ടാണ് സർക്കാർ കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കായികാധ്യാപകരുള്ള 1850 സ്കൂളുകൾക്ക് ആവശ്യമായ സ്പോർട്സ് ഉപകരണങ്ങൾ ഉൾപ്പെടുത്തിയ സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്യുന്നതാണ് 'കായിക മിത്രം' പദ്ധതി. വിദ്യാഭ്യാസ ഓഫീസർമാരുടെ പ്രത്യേക നിരീക്ഷണത്തിൽ കിറ്റ് വിതരണം ചെയ്യും.
സംസ്ഥാനത്ത് കായികാധ്യാപകരുടെ കുറവ് പരിഹരിക്കുന്നതിനായി തസ്തിക നിലനിർത്താനുള്ള കുട്ടികളുടെ എണ്ണത്തിന്റെ പരിധി 500-ൽ നിന്ന് 300 ആയി കുറച്ചിട്ടുണ്ട്. ഭാവിയിൽ ഘട്ടംഘട്ടമായി എല്ലാ സ്കൂളുകളിലും കായികാധ്യാപകരുടെ സേവനം ലഭ്യമാക്കാൻ സർക്കാർ പ്ലാൻ ചെയ്യുന്നുണ്ട്.
പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച 100 ദിന കർമ്മപരിപാടിയിലെ 16 പദ്ധതികളിൽ വൈവിധ്യമാർന്ന നേട്ടങ്ങളാണ് കൈവരിക്കാനായത്. എൽ.പി., യു.പി. സ്കൂളുകളിൽ കമ്പ്യൂട്ടർ ഡിജിറ്റൽ പഠനത്തിനായി 6000 സ്കൂളുകളിൽ 'ഡിജിറ്റൽ സ്ക്വയർ' സജ്ജമാക്കി. ഹൈസ്കൂളുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിചയപ്പെടുത്തുന്ന 'എറൈസ്' (ARISE) പദ്ധതി നടപ്പിലാക്കി. കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നതിനായി 'അക്വാഫിറ്റ്' പദ്ധതി വഴി ഒരു ജില്ലയിൽ 1000 കുട്ടികൾക്ക് വീതം പരിശീലനം നൽകിവരുന്നു. കൊഴിഞ്ഞുപോക്ക് പൂർണ്ണമായി തടയുന്ന 'സീറോ ഡ്രോപ്പ് ഔട്ട്' പദ്ധതിയിലൂടെ അട്ടപ്പാടി ഉൾപ്പെടെയുള്ള മലയോര, ആദിവാസി, തീരദേശ മേഖലകളിൽ നിന്ന് സ്കൂളിൽ പോകാതിരുന്ന കുട്ടികളെ തിരികെ എ എത്തിക്കാനായി. കൂടാതെ, ഹയർ സെക്കൻഡറിയിൽ 120 പുതിയ അഡീഷണൽ ബാച്ചുകൾ അനുവദിക്കുകയും, ഭിന്നശേഷി സംവരണ കുരുക്കിൽപ്പെട്ട് അപ്രൂവൽ ലഭിക്കാതിരുന്ന അധ്യാപകരുടെ നിയമന പ്രശ്നങ്ങൾ അദാലത്തുകളിലൂടെ പരിഹരിക്കുകയും ചെയ്തു.
ലഹരിക്കെതിരെ ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ച 'ഓപ്പറേഷൻ തൂഫാന്' ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാലയങ്ങളിൽ ആരംഭിച്ച 'വൺ മില്യൺ തൂഫാൻ ഗോളുകൾ' ക്യാമ്പയിനിൽ പ്രതീക്ഷിച്ചതിലും വേഗത്തിൽ കുട്ടികൾ പങ്കാളികളായി. ഓഗസ്റ്റ് 20 വരെ സമയം അനുവദിച്ചിരുന്ന പദ്ധതിയിൽ ജൂൺ 25 ഉച്ചയായപ്പോഴേക്കും കുട്ടികൾ 10 ലക്ഷം ഗോളുകൾ അടിച്ച് കൈറ്റ് ഡാഷ്ബോർഡിൽ അപ്‌ലോഡ് ചെയ്ത് റെക്കോർഡിട്ടതായും മന്ത്രി പറഞ്ഞു.
തൃക്കാക്കര എം.എൽ.എ. ഉമാ തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ സി എ സന്തോഷ് സ്വാഗതം ആശംസിച്ചു. തൃക്കാക്കര നഗരസഭാ ചെയർമാൻ റഷീദ് ഉള്ളംപിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണൻ, പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ പത്മഭൂഷൻ ഒളിമ്പ്യൻ പി. ആർ. ശ്രീജേഷ് എന്നിവർ വിശിഷ്ഠ സാന്നിധ്യമായി. ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ കെ വി ഷർമിള, എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ, ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ, പി.ടി.എ. പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വയനാട്ടിൽ റിയൽ ടൈം കമാൻഡ് സെന്റർ വരുന്നു വന്യമൃഗ ആക്രമണ ഇരകൾക്ക് പെൻഷൻ മന്ത്രി ഷിബു ബേബി ജോൺ
കൃഷിനാശത്തിന് ശേഷമല്ല, പ്രതിരോധത്തിനാണ് ധനസഹായം വേണ്ടത് ദക്ഷിണേന്ത്യൻ കാർഷിക സമ്മേളനത്തിൽ മന്ത്രി ടി. സിദ്ദിഖ്
കുട്ടികളെ ലഹരിയിൽ നിന്ന് അകറ്റാൻ കായികരംഗം സജീവമാക്കും മന്ത്രി അഡ്വ. എൻ. ഷംസുദീൻ
ദേശീയ കാവ്യോത്സവത്തിന് ഇടപ്പള്ളിയിൽ പ്രൗഢോജ്ജ്വല തുടക്കം
റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് തിരിച്ചടി ജാമ്യാപേക്ഷ തള്ളി, റിമാൻഡിൽ തുടരും
‘ഗുഡ് മോണിംഗ്’ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ