ആധാർ വെരിഫിക്കേഷൻ അപാകത പ്രധാന അധ്യാപകർ കാക്കനാട് സിവിൽ സ്റ്റേഷനിൽ നേരിട്ട് ഹാജരാകണം
സമ്പൂർണ്ണ പോർട്ടലിൽ വിദ്യാർത്ഥികളുടെ ആധാർ വിവരങ്ങൾ അപ്ലോഡ് ചെയ്തിട്ടും യു.ഐ.ഡി വാലിഡാകാത്ത കേസുകൾ പരിശോധിക്കാൻ പ്രധാന അധ്യാപകർ നേരിട്ട് ഹാജരാകാൻ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ നിർദ്ദേശം.
ആധാർ വെരിഫിക്കേഷൻ: പ്രധാന അധ്യാപകർ നേരിട്ട് ഹാജരാകണം; വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ നിർദ്ദേശം
കൊച്ചി: 2026-27 അധ്യയന വർഷത്തെ ആറാം പ്രവൃത്തി ദിനത്തിൽ 'സമ്പൂർണ്ണ' പോർട്ടലിൽ വിദ്യാർത്ഥികളുടെ ആധാർ വിവരങ്ങൾ അപ്ലോഡ് ചെയ്തിട്ടും 'യു.ഐ.ഡി. വാലിഡ്' (UID Valid) ആകാത്ത കേസുകൾ പരിശോധിക്കാൻ വിദ്യാഭ്യാസ ഉപ ഡയറക്ടർ നടപടി ആരംഭിച്ചു. ഇതിനായി ബന്ധപ്പെട്ട സ്കൂളുകളിലെ പ്രധാന അധ്യാപകർ നേരിട്ട് ഹാജരാകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
ജൂൺ 22, 23 തീയതികളിൽ രാവിലെ 10.30 മുതൽ കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസിലാണ് പരിശോധന നടക്കുക. അപ്ലോഡ് ചെയ്ത വിവരങ്ങളിൽ അപാകതകൾ ഉള്ളതിനാൽ യു.ഐ.ഡി വാലിഡാകാത്ത കേസുകളുള്ള സ്കൂളുകളിലെ പ്രധാന അധ്യാപകർ ആവശ്യമായ രേഖകൾ സഹിതം കൃത്യസമയത്ത് ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ അറിയിച്ചു.
മൂവാറ്റുപുഴയിൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ മറവിൽ പണം വെച്ച് ചീട്ടുകളി 6 പേർ അറസ്റ്റിൽ, ലക്ഷം രൂപ പിടിച്ചെടുത്തു
വള്ളംകളി കുട്ടനാടിന്റെ തനത് ഉത്സവം റെജി ചെറിയാൻ
മലയാള സിനിമയിൽ ആദ്യമായി ആഫ്രോ ബീറ്റ്സ് ഡിസ്കോ യിലെ കൗൻക ഗാനം തരംഗമാകുന്നു
ഓരോ കേസിനും ഒരു കഥയുണ്ട് പുതിയ പോലീസ് ത്രില്ലറുമായി ടാരന്റിനോ വരുന്നു
മലയാളത്തിന്റെ മണ്ണിൽ ഒരുമയുടെ വെളിച്ചം ഇന്ന് കേരള എഴുപതിന്റെ നിറവിൽ
കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിനെ മികവിന്റെ കേന്ദ്രമാക്കും മുഖ്യമന്ത്രി വി ഡി സതീശൻ 
