ജവഹർ ബാലഭവനിൽ വിദ്യാരംഭം ഒക്ടോബർ 21 ന് രജിസ്ട്രേഷൻ ആരംഭിച്ചു

തിരുവനന്തപുരം ജവഹർ ബാലഭവനിൽ വിജയദശമി വിദ്യാരംഭ ചടങ്ങുകൾ ഒക്ടോബർ 21 ന് നടക്കും. ഡോ. ജി. വിജയലക്ഷമി ആദ്യാക്ഷരം കുറിക്കും. രജിസ്ട്രേഷൻ വിവരങ്ങൾ അറിയാം.

ജവഹർ ബാലഭവനിൽ വിദ്യാരംഭം ഒക്ടോബർ 21 ന് രജിസ്ട്രേഷൻ ആരംഭിച്ചു
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

ജവഹർ ബാലഭവനിൽ വിദ്യാരംഭം ഒക്ടോബർ 21-ന്; രജിസ്ട്രേഷൻ ആരംഭിച്ചു

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായുള്ള പൂജയെടുപ്പും വിദ്യാരംഭ ചടങ്ങുകളും ഒക്ടോബർ 21-ന് രാവിലെ 9 മണിക്ക് നടക്കും. വിമൻസ് കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. ജി. വിജയലക്ഷമിയുടെ നേതൃത്വത്തിലാണ് ഇത്തവണ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കുന്നത്. പ്രായഭേദമന്യേ കുട്ടികൾക്കും മുതിർന്നവർക്കും വിദ്യാരംഭ ചടങ്ങുകളിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

​സംഗീതം, നൃത്തം, വിവിധ വാദ്യോപകരണങ്ങൾ, ചിത്രരചന, എയ്റോമോഡലിംഗ്, ഇലക്ട്രോണിക്സ് എന്നിവയുൾപ്പെടെ ബാലഭവനിൽ പരിശീലനം നൽകുന്ന 28-ഓളം വിഷയങ്ങളിലേക്ക് വിദ്യാരംഭം കുറിക്കാവുന്നതാണ്.

​വിദ്യാരംഭ ചടങ്ങുകൾക്കുള്ള മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ നിലവിൽ ആരംഭിച്ചിട്ടുണ്ട്. ചടങ്ങ് നടക്കുന്ന ഒക്ടോബർ 21-ന് ബാലഭവൻ ഓഫീസിൽ നേരിട്ടെത്തിയും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് 8590774386 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.