ആലുവയിൽ രാസലഹരി വേട്ട രണ്ട് യുവാക്കൾ പിടിയിൽ
ആലുവയിൽ 1.3 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ബൈക്കിലെ പ്രത്യേക അറയിൽ ഒളിപ്പിച്ചാണ് ഇവർ ലഹരിമരുന്ന് കടത്തിയത്
ആലുവയിൽ രാസലഹരിയുമായി രണ്ട് യുവാക്കൾ പിടിയിൽ; എം.ഡി.എം.എ കടത്തിയത് ബൈക്കിലെ രഹസ്യ അറയിൽ
ആലുവ: നഗരത്തിലും പരിസരപ്രദേശങ്ങളിലും വിതരണത്തിനായി എത്തിച്ച മാരക രാസലഹരിയായ എം.ഡി.എം.എയുമായി (MDMA) രണ്ട് യുവാക്കൾ പോലീസ് പിടിയിലായി. കോട്ടയം വാകത്താനം സ്വദേശി ജിനീഷ് ഹരിയപ്പൻ (30), കോഴിക്കോട് ബേപ്പൂർ സ്വദേശി അഫ്ത്താബ് ഫിറോസ് (25) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
ജിനീഷ് നിലവിൽ പറവൂർ തൂയിത്തറയിലും, അഫ്ത്താബ് കോമ്പാറയിലുമാണ് താമസിച്ചുവരുന്നത്. ഇവരിൽ നിന്ന് 1.3 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു. പരിശോധന ഒഴിവാക്കാൻ ഇരുചക്രവാഹനത്തിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയിലാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്.
ആലുവ ഇൻസ്പെക്ടർ ജി.പി. മനു രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്.ഐമാരായ നന്ദകുമാർ, എൽദോ പോൾ, എ.എസ്.ഐ വർഗീസ്, സി.പി.ഒമാരായ അഫ്സൽ, മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, സിറാജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രദേശത്തെ ലഹരി വിതരണ ശൃംഖലയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
