തീരദേശ കാലവര്‍ഷ മുന്നൊരുക്കം തിരുവനന്തപുരത്ത് മന്ത്രി സി.പി ജോണിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം പൂർണ്ണ പിന്തുണയുമായി കോർപ്പറേഷൻ
തിരുവനന്തപുരം തീരദേശ മേഖലയില്‍ കാലവര്‍ഷ മുന്നൊരുക്കങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഗതാഗതവകുപ്പു മന്ത്രി സി.പി ജോണിന്റെ അധ്യക്ഷതയില്‍ ഉന്നതതല അവലോകനയോഗം ചേര്‍ന്നു. കടലാക്രമണം തടയാൻ ജിയോബാഗുകള്‍ സ്ഥാപിക്കാനും ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.
തിരുവനന്തപുരം: കാലവര്‍ഷം മുന്നിൽക്കണ്ട് തിരുവനന്തപുരം തീരദേശ മേഖലയില്‍ സുരക്ഷയും ഏകോപനവും ഉറപ്പാക്കാന്‍ ഗതാഗതവകുപ്പു മന്ത്രി സി.പി ജോണിന്റെ അധ്യക്ഷതയില്‍ ഉന്നതതല അവലോകനയോഗം ചേര്‍ന്നു. കടലാക്രമണം നേരിടാനും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുമുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ മന്ത്രി വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
തീരദേശങ്ങളിൽ കടലാക്രമണം തടയുന്നതിനാവശ്യമായ ജിയോബാഗുകള്‍ അടിയന്തരമായി സജ്ജീകരിക്കാനും, പ്രകൃതിക്ഷോഭമുണ്ടായാൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ആവശ്യമായ ദുരിതാശ്വാസ ക്യാമ്പുകള്‍ മുൻകൂട്ടി ഒരുക്കാനും മന്ത്രി ആവശ്യപ്പെട്ടു. കാലവർഷക്കെടുതി നേരിടുന്നതിൽ തിരുവനന്തപുരം കോര്‍പറേഷന്റെ ഭാഗത്തു നിന്നും പൂര്‍ണ്ണസഹകരണമുണ്ടാകുമെന്ന് യോഗത്തിൽ പങ്കെടുത്ത മേയര്‍ വി.വി രാജേഷ് ഉറപ്പ് നല്‍കി.
ഡെപ്യൂട്ടി മേയര്‍ ആശാനാഥ്, തിരുവനന്തപുരം നിയോജക മണ്ഡലപരിധിയില്‍ ഉള്‍പ്പെടുന്ന കൗണ്‍സിലര്‍മാര്‍ എന്നിവരും ഇറിഗേഷന്‍ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍, ഫിഷറീസ്-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. തീരദേശത്തെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ വകുപ്പുകളും സംയുക്തമായി മുന്നോട്ട് പോകാൻ യോഗത്തിൽ തീരുമാനമായി.
ഉരുൾപൊട്ടലും വെള്ളപ്പൊക്കവും തടയാൻ മുൻകരുതൽ കുട്ടമ്പുഴയിൽ ജനങ്ങൾക്ക് ദുരന്തനിവാരണ പരിശീലനം
നെല്ല് സംഭരണം സപ്ലൈകോയുടെ ബാധ്യത തീർക്കാൻ 63.37 കോടി രൂപ അനുവദിച്ച് സർക്കാർ
മനസ്സുകൊണ്ട് വാനം തൊട്ട് കുരുന്നുകൾ വാളകത്ത് ‘മഴവില്ലഴക്’ ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി
കരുതലോടെ നഗരസഭ മൂവാറ്റുപുഴയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു
കോതമംഗലം താലൂക്ക് ആശുപത്രിക്ക് എൻ.ക്യു.എ.എസ് അംഗീകാരം
മലയാളം സംവിധായകൻ എം. പത്മകുമാർ ബോളിവുഡിലേക്ക് 
