ആവോലി ഗ്രാമപഞ്ചായത്തിൽ കുറ്റിക്കുരുമുളക് തൈ വിതരണം നടത്തി 200 കർഷകർക്ക് പ്രയോജനം
ആവോലി ഗ്രാമപഞ്ചായത്തിന്റെ 2026–27 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കൃഷിഭവന്റെ നേതൃത്വത്തിൽ 200 കർഷകർക്ക് കുറ്റിക്കുരുമുളക് തൈകൾ വിതരണം ചെയ്തു.
ആവോലി ഗ്രാമപഞ്ചായത്തിൽ കുറ്റിക്കുരുമുളക് തൈ വിതരണം നടത്തി; 200 കർഷകർക്ക് പ്രയോജനം
മൂവാറ്റുപുഴ: കർഷകർക്കിടയിൽ കുറ്റിക്കുരുമുളക് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആവോലി ഗ്രാമപഞ്ചായത്തിൽ കുറ്റിക്കുരുമുളക് തൈകളുടെ വിതരണം നടന്നു. പഞ്ചായത്തിന്റെ 2026–27 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആവോലി കൃഷിഭവന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്.
ആവോലി കൃഷിഭവനിൽ നടന്ന ചടങ്ങിൽ ജോജി കെ. ജോസ് തൈ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. രണ്ട് ലക്ഷം രൂപ അടങ്കൽ തുക വരുന്ന ഈ പദ്ധതിയിലൂടെ പഞ്ചായത്തിലെ 200 ഗുണഭോക്താക്കൾക്കാണ് ആനുകൂല്യം ലഭ്യമാക്കിയത്. കൂടുതൽ കർഷകരിലേക്ക് കുറ്റിക്കുരുമുളക് കൃഷി വ്യാപിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ചടങ്ങിൽ ആവോലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫെമിന അഷ്റഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷിബു ജോസ് പരീക്കൽ, സി.എ. ശിവൻ, ജീന എബ്രാഹാം, രമ്യ ലിയോ, ഷാഹിന നിസാർ, കൃഷി ഓഫീസർ പി. സുഗിന എന്നിവർ പങ്കെടുത്തു.
കാന്തല്ലൂർ ,വട്ടവട മേഖലയുടെ കാർഷിക വികസനത്തിന് പുത്തൻ പദ്ധതികളുമായി കൃഷിവകുപ്പ്
പുതിയ മലയാളം ഒടിടി പ്ലാറ്റ്ഫോം എം ഫ്ലിക്സ് പ്രവർത്തനമാരംഭിച്ചു
ആവോലി ഗ്രാമപഞ്ചായത്തിൽ കുറ്റിക്കുരുമുളക് തൈ വിതരണം നടത്തി 200 കർഷകർക്ക് പ്രയോജനം
രാജ്യത്ത് ആദ്യം എറണാകുളം ലോ കോളേജിൽ തർക്കപരിഹാര കേന്ദ്രം
മികച്ച ജില്ലാ പഞ്ചായത്തിനുള്ള സംസ്ഥാന ഭിന്നശേഷി പുരസ്കാരം എറണാകുളത്തിന്
ഇടപ്പള്ളി ബ്ലോക്ക് കേരളോത്സവം ടോണി ചമ്മണി എംഎൽഎ ഉദ്ഘാടനം ചെയ്തു