മാട്ടുപ്പെട്ടി കന്നുകാലി വികസന കേന്ദ്രത്തെ മികവിൻ്റെ കേന്ദ്രമാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
ഇടുക്കി മാട്ടുപ്പെട്ടിയിലെ കന്നുകാലി വികസന കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ.
*മാട്ടുപ്പെട്ടി കന്നുകാലി വികസന കേന്ദ്രത്തെ മികവിൻ്റെ കേന്ദ്രമാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ*
ഇടുക്കി: മാട്ടുപ്പെട്ടിയിലെ കന്നുകാലി വികസന കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മികവിൻ്റെ കേന്ദ്രമാക്കി ഉയർത്തുമെന്ന് ക്ഷീരവികസന,മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ .ഇവിടെ ഗവേഷണം, സാങ്കേതിക വിദ്യ, പരിശീലനം, നൂതന പ്രജനന പ്രവർത്തനങ്ങൾ എന്നിവയുടെ മികവിൻ്റെ കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു .കെ.എല്‍.ഡി.ബി മാട്ടുപ്പെട്ടിയില്‍ സ്ഥാപിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സെന്റര്‍ ഫോര്‍ അഡ്വാന്‍സ്മെന്റ് ഇന്‍ ലൈവ്സ്റ്റോക്ക് പ്രൊഡക്ടിവിറ്റി ആന്‍ഡ് റിസര്‍ച്ചിൻ്റെ തറക്കല്ലിടലും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
മാട്ടുപ്പെട്ടിയിലെ കന്നുകാലി വികസന കേന്ദ്രത്തെ വികസിപ്പിക്കുന്നതിനുള്ള കൂടുതൽ പദ്ധതികൾ നടപ്പിലാക്കും . അതിലൂടെ അന്താരാഷ്ട്ര ഗവേഷക വിദ്യാർഥികളെ ഇവിടേക്ക് ആകർഷിക്കാൻ കഴിയുമെന്നും അവർ പറഞ്ഞു .ആധുനികവത്കരണത്തിലൂടെ ഈ കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തിലാക്കും. പുതിയ സംരംഭങ്ങൾ ആരംഭിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ടൂറിസ്റ്റുകളെ കൂടി ആകർഷിക്കാൻ കഴിയുന്ന വിധത്തിൽ കേന്ദ്രം വികസിപ്പിക്കുമെന്നും കേന്ദ്രത്തിൻ്റെ സംരക്ഷണവും വികസനവും വകുപ്പ് ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു.
അടുത്ത മൂന്ന് വർഷത്തിനകം കേരളത്തിലെ പാൽ ഉത്പാദനം ഒരു കോടി ലിറ്ററായി ഉയർത്തുകയാണ് സർക്കാരിൻ്റെ ലക്ഷ്യം. ആ ലക്ഷ്യപ്രാപ്തി കൂടി മുൻ നിറുത്തി മാട്ടുപ്പെട്ടിയിലെ ഗവേഷണ കേന്ദ്രത്തെ കൂടുതൽ വിപുലീകരിക്കുകയും നവീകരിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു .
ഒ.പി.യു/ഐ.വി.എഫ്/ഇ.ടി സാങ്കേതികവിദ്യകളുടെ സംസ്ഥാനതല വിപുലീകരണ സമര്‍പ്പണം, മികച്ച ക്ഷീരകര്‍ഷകരെ ആദരിക്കല്‍, കെ.എല്‍.ഡി.ബി. ഫാം സോഫ്റ്റ്വെയര് ലോഞ്ചിംഗ്, മികച്ച കൃത്രിമ ബീജസങ്കലന സാങ്കേതിക വിദഗ്ധരെയും വനിതാ സ്വകാര്യ എ.ഐ. സാങ്കേതിക വിദഗ്ധരെയും ആദരിക്കല്‍ എന്നിവയും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.
മാട്ടുപ്പെട്ടിയിലെ ഇന്‍ഡോ സ്വീസ് കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ എഫ്.രാജ എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫന്‍, ദേവികുളം പഞ്ചായത്ത് പ്രസിഡൻ്റ് കെ. ശരണ്യ, മൂന്നാർ പഞ്ചായത്ത് പ്രസിഡൻ്റ് എസ്. വിജയകുമാർ, ജില്ലാ പഞ്ചായത്തംഗം സി. നെൽസൺ, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, കെ. എൽ. ഡി. ബോർഡ് എം.ഡി. ഡോ. ആർ. രാജീവ് ,കോഴിക്കോട് എൻ ഐടി അസോസിയേറ്റ് പ്രൊഫസർ ഡോ. ചിത്ര, കെ എൽ ഡിബി മാട്ടുപ്പെട്ടി മാനേജർ ഡോ. കേശവദാസ് വി.പി ,സി.പി. മാത്യു, മലയാലപ്പുഴ ജ്യോതിഷ് കുമാർ, തുടങ്ങിയവര്‍ പങ്കെടുത്തു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
