​നെല്ല് സംഭരണം സപ്ലൈകോയുടെ ബാധ്യത തീർക്കാൻ 63.37 കോടി രൂപ അനുവദിച്ച് സർക്കാർ

2022 23 നെല്ല് സംഭരണ വർഷത്തിൽ സപ്ലൈകോ നേരിട്ട സാമ്പത്തിക ബാധ്യത തീർക്കാൻ സർക്കാർ 63.37 കോടി രൂപ അനുവദിച്ചു. ഔട്ട് ടേൺ റേഷ്യോ വിഷയത്തിൽ കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടുമെന്ന് മന്ത്രി അനൂപ് ജേക്കബ്.

​നെല്ല് സംഭരണം സപ്ലൈകോയുടെ ബാധ്യത തീർക്കാൻ 63.37 കോടി രൂപ അനുവദിച്ച് സർക്കാർ
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

​നെല്ല് സംഭരണം: സപ്ലൈകോയുടെ ബാധ്യത തീർക്കാൻ 63.37 കോടി രൂപ അനുവദിച്ചു

​തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സപ്ലൈകോ നേരിടുന്ന സാമ്പത്തിക ബാധ്യത തീർക്കാൻ സംസ്ഥാന സർക്കാരിന്റെ നിർണായക ഇടപെടൽ. 2022-23 സംഭരണ വർഷത്തിൽ ഉണ്ടായ ബാധ്യതകൾ പരിഹരിക്കുന്നതിനായി 63.37 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. സംസ്ഥാന ബജറ്റ് വിഹിതത്തിൽ നിന്നാണ് ഈ തുക തുക കൈമാറുന്നത്.

​കേന്ദ്ര സർക്കാർ നിർദ്ദേശിച്ച ഔട്ട് ടേൺ റേഷ്യോ (OTR) വ്യത്യാസം കാരണം മില്ലുടമകൾക്കുണ്ടായ ഭീമമായ നഷ്ടം നികത്താനാണ് തുക അനുവദിച്ചിരിക്കുന്നത്. കേന്ദ്ര മാനദണ്ഡപ്രകാരം ഒരു ക്വിന്റൽ നെല്ല് സംസ്കരിക്കുമ്പോൾ 68 ശതമാനം (68 കിലോ) അരി ലഭിക്കണം. എന്നാൽ കേരളത്തിലെ, പ്രത്യേകിച്ച് കുട്ടനാടൻ മേഖലയിലെ കാലാവസ്ഥാ-ഭൂമിശാസ്ത്ര പ്രത്യേകതകൾ കാരണം ഇത്രയും അരി ലഭിക്കാറില്ലെന്നും ഇത് 64.5 ശതമാനമായി കുറയ്ക്കണമെന്നുമാണ് മില്ലുടമകളുടെ ദീർഘകാല ആവശ്യമായിരുന്നു.

​ഈ വിഷയം മുൻനിർത്തി 2017 സെപ്റ്റംബറിൽ മില്ലുടമകൾ നെല്ലെടുക്കാൻ വിസമ്മതിച്ചിരുന്നു. തുടർന്ന്, കേന്ദ്ര സർക്കാർ റേഷ്യോ കുറയ്ക്കുന്നത് വരെയുള്ള സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാർ വഹിക്കുമെന്ന് 2018-ൽ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ തുക അനുവദിച്ചിട്ടുള്ളത്.

​കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഔട്ട് ടേൺ റേഷ്യോയിൽ ഇളവ് വരുത്താൻ കേന്ദ്ര സർക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് മന്ത്രി വ്യക്തമാക്കി. കൂടാതെ, വരും വർഷങ്ങളിൽ റേഷ്യോ വ്യത്യാസം മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ച് വിശദമായി പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.