റീഇമാജിനിങ് കേരളം റൗണ്ട് ടേബിൾ കോൺഫറൻസ് ലോഗോ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു
2026 27 സംസ്ഥാന ബജറ്റിലെ പ്രധാന വികസന പദ്ധതികൾ നടപ്പാക്കാൻ ലക്ഷ്യമിടുന്ന റീഇമാജിനിങ് കേരളം റൗണ്ട് ടേബിൾ കോൺഫറൻസിന്റെ ലോഗോ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു. സെപ്റ്റംബർ 16 മുതൽ 18 വരെ തിരുവനന്തപുരത്താണ് പരിപാടി.
റീഇമാജിനിങ് കേരളം റൗണ്ട് ടേബിൾ കോൺഫറൻസിന്റെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
തിരുവനന്തപുരം:2026-27 ബജറ്റിൽ പ്രഖ്യാപിച്ച പ്രധാന വികസന പദ്ധതികൾ നടപ്പാക്കുന്നതിനുള്ള രുപരേഖ തയ്യാറാക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘റീഇമാജിനിങ് കേരളം’ റൗണ്ട് ടേബിൾ കോൺഫറൻസിന്റെ ലോഗോ മുഖ്യമന്ത്രി വി ഡി സതീശൻ പ്രകാശനം ചെയ്തു. സെപ്റ്റംബർ 16 മുതൽ 18 വരെ തിരുവനന്തപുരത്താണ് പരിപാടി. മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിവിധ മേഖലകളിലെ വിദഗ്ധർ എന്നിവരെ ഒരുമിച്ചുചേർത്ത് പദ്ധതികൾക്ക് രൂപം നൽകുകയും അവ നടപ്പാക്കാൻ സജ്ജമാക്കുകയുമാണ് ലക്ഷ്യം.
മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന പ്രകാശന ചടങ്ങിൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി എൻ.എസ്.കെ ഉമേഷ് എന്നിവർ പങ്കെടുത്തു. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷനാണ് (കെഎസ്ഐഡിസി) വിവിധ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും സഹകരണത്തോടെ പരിപാടി ഏകോപിപ്പിക്കുന്നത്.