വാഹനം തടഞ്ഞുനിർത്തി കാർ യാത്രക്കാരനെ ആക്രമിച്ച് ഐഫോൺ തട്ടിയെടുത്തു മൂന്നുപേർ പോലീസിന്റെ പിടിയിൽ

നേര്യമംഗലം ഇടുക്കി റോഡിൽ കാർ തടഞ്ഞുനിർത്തി യുവാവിനെ ആക്രമിച്ച് ഐഫോൺ കവർന്ന കേസിൽ മൂന്നുപേരെ ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി

വാഹനം തടഞ്ഞുനിർത്തി കാർ യാത്രക്കാരനെ ആക്രമിച്ച് ഐഫോൺ തട്ടിയെടുത്തു മൂന്നുപേർ പോലീസിന്റെ പിടിയിൽ
ഫവാസ് , ഫെബിൻ , ടോണി

​വാഹനം തടഞ്ഞുനിർത്തി ഐഫോൺ തട്ടിയെടുത്തു; മൂന്നുപേർ ഊന്നുകൽ പോലീസിന്റെ പിടിയിൽ

​ഊന്നുകൽ: യാത്രക്കാരന്റെ വാഹനം തടഞ്ഞുനിർത്തി ആക്രമിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിൽ മൂന്ന് പേർ പിടിയിൽ. വയനാട് പുൽപ്പള്ളി കൊലരാട്ട്കുന്ന് തോട്ടത്തിൽ വീട്ടിൽ ടോണി (30), നേര്യമംഗലം തലക്കോട് ചാലിൽ വീട്ടിൽ ഫെബിൻ (27), ഊന്നുകൽ കുട്ടമംഗലം അക്കോത്ത് വീട്ടിൽ ഫവാസ് (30) എന്നിവരെയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്.

​ബുധനാഴ്ച രാത്രി നേര്യമംഗലം - ഇടുക്കി റോഡിലായിരുന്നു സംഭവം. തലക്കോട് സ്വദേശിയായ യുവാവ് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി, മറ്റൊരു കാറിലെത്തിയ പ്രതികൾ യുവാവിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ കൈവശമുണ്ടായിരുന്ന വിലകൂടിയ ഐഫോൺ ബലമായി തട്ടിയെടുത്ത് പ്രതികൾ കടന്നുകളഞ്ഞു.

​യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയ പോലീസ് സംഘം പ്രതികളെ അതിവേഗം വലയിലാക്കുകയായിരുന്നു. എസ്.ഐ സി.പി. ബഷീർ, എ.എസ്.ഐമാരായ വി.ജി. സേതുകുമാർ, സി.പി. ബിനോയ്, സുനിൽ, ഉസ്മാൻ, എസ്.സി.പി.ഒമാരായ ഒ.എം. അൻസാർ, ഹാരിസ്, അജിംസ്, ബാലു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.