പെങ്ങളില
ടി വി ചന്ദ്രന്റെ പെങ്ങളില ഒടിടിയിൽ ലാൽ കേന്ദ്രകഥാപാത്രം
ടി.വി ചന്ദ്രന്റെ 'പെങ്ങളില' ഒടിടിയിൽ; ലാൽ കേന്ദ്രകഥാപാത്രം
കൊച്ചി: പ്രശസ്ത സംവിധായകൻ ടി.വി ചന്ദ്രൻ സംവിധാനം ചെയ്ത 'പെങ്ങളില' ഒടിടി പ്ലാറ്റ്‌ഫോമായ മനോരമ മാക്സിൽ റിലീസ് ചെയ്തു. കീഴാള സമൂഹത്തിന്റെ ജീവിതവും ജാതി രാഷ്ട്രീയവും പ്രമേയമാകുന്ന ചിത്രത്തിൽ 'അഴകൻ' എന്ന ശ്രദ്ധേയമായ കഥാപാത്രത്തെയാണ് നടൻ ലാൽ അവതരിപ്പിക്കുന്നത്.
എട്ടു വയസ്സുകാരിയായ രാധയും അവളുടെ വീട്ടുജോലിക്കെത്തുന്ന അറുപത്തഞ്ചുകാരനായ അഴകൻ എന്ന കൂലിപ്പണിക്കാരനും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ ഇതിവൃത്തം. ബാലതാരം അക്ഷര കിഷോറാണ് രാധയായി വേഷമിടുന്നത്. ഇവർ തമ്മിലുള്ള സ്നേഹത്തിനൊപ്പം തന്നെ അഴകന്റെ ഭൂതകാലവും, രാധയുടെ ഒറ്റപ്പെടലുകളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്.
അന്തരിച്ച കവി എ. അയ്യപ്പന്റെ കവിതയിൽ നിന്നാണ് 'പെങ്ങളില' എന്ന പേര് സ്വീകരിച്ചിരിക്കുന്നത്. കവി കെ. സച്ചിദാനന്ദന്റെ 'പുലയപ്പാട്ട്' എന്ന കവിതയും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നരേൻ, രൺജി പണിക്കർ, ഇന്ദ്രൻസ്, ഇനിയ, പ്രിയങ്ക നായർ തുടങ്ങിയ വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സന്തോഷ് തുണ്ടിയിൽ ഛായാഗ്രഹണവും വിഷ്ണു മോഹൻ സിത്താര സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. ബിജിപാലാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ
സർക്കാർ ആശുപത്രികളിൽ ഇ ഹെൽത്ത് ട്രെയിനി നിയമനം
ആലുവയിൽ പട്ടികജാതി വികസന വകുപ്പിന്റെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പ്രവർത്തനമാരംഭിച്ചു
മൂവാറ്റുപുഴ മാർക്കറ്റ് പൂർണ്ണമായും പ്രവർത്തനക്ഷമമാക്കും കൃഷിമന്ത്രി ടി. സിദ്ദിഖ്
കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾ ചീഫ് വിപ്പ് അപു ജോൺ ജോസഫ് 
