ഡെന്റ്കെയർ മൂവാറ്റുപുഴ മാരത്തൺ 2027 സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഇന്ന് മന്ത്രി സണ്ണി ജോസഫ് നിർവഹിക്കും
ഡെന്റ്കെയർ മൂവാറ്റുപുഴ മാരത്തൺ 2027 ന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഇന്ന് (നവംബർ 23) വൈകിട്ട് 5.30ന് മന്ത്രി അഡ്വ. സണ്ണി ജോസഫ് നിർവഹിക്കും.
ഡെന്റ്കെയർ മൂവാറ്റുപുഴ മാരത്തൺ 2027: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഇന്ന് മന്ത്രി സണ്ണി ജോസഫ് നിർവഹിക്കും
മൂവാറ്റുപുഴ: ഡെന്റ്കെയർ മൂവാറ്റുപുഴ മാരത്തൺ 2027-ന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഇന്ന് (നവംബർ 23, തിങ്കൾ) വൈകിട്ട് 5.30ന് മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം നടക്കും. വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കും.
മൂവാറ്റുപുഴ ടൗൺ ക്ലബ്ബ് പ്രസിഡന്റ് എൽദോ ബാബു വട്ടക്കാവൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ, മുൻ എംഎൽഎ എൽദോ എബ്രഹാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, മുനിസിപ്പൽ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെജി ഷാനവാസ്, മുനിസിപ്പൽ വൈസ് ചെയർമാൻ പി.എം. അബ്ദുൽ സലാം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിനു മടയ്ക്കൽ, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് മജീദ് മാങ്ങാട്ട്, സിപിഐ (എം) ഏരിയ സെക്രട്ടറി അഡ്വ. അനീഷ് എം. മാത്യു, മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം കെ.എം. അബ്ദുൽ മജീദ്, മുനിസിപ്പൽ കൗൺസിലർ മനോജ് ജി. എന്നിവർ ചടങ്ങിൽ സംസാരിക്കും.
2027 ഫെബ്രുവരി 7-ന് ഞായറാഴ്ചയാണ് മൂവാറ്റുപുഴ മാരത്തണിന്റെ രണ്ടാം പതിപ്പ് അരങ്ങേറുന്നത്. 2018-ലായിരുന്നു ആദ്യ പതിപ്പ് നടന്നത്. രണ്ട് ലക്ഷം രൂപയാണ് ആകെ സമ്മാനത്തുകയായി പ്രഖ്യാപിച്ചിരിക്കുന്നത്. 42.2 കിലോമീറ്റർ ഫുൾ മാരത്തൺ, 21.1 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ മിനി മാരത്തൺ, 4 കിലോമീറ്റർ ഫൺ റൺ എന്നീ നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
'റൺ ഫോർ മൂവാറ്റുപുഴ ഡിസ്ട്രിക്റ്റ് ഫോർമേഷൻ' എന്ന പ്രമേയത്തിലാണ് ഇത്തവണ മാരത്തൺ നടക്കുന്നത്. 'മൂവാറ്റുപുഴ ഒരുമിച്ചോടുന്നു, മൂവാറ്റുപുഴ ജില്ലയ്ക്ക് വേണ്ടി' എന്ന ടാഗ്ലൈൻ മാരത്തണിൽ ഉടനീളം ഉപയോഗിക്കും. കേരള അത്ലറ്റിക്സ് അസോസിയേഷന്റെ നേതൃത്വത്തിലായിരിക്കും മാരത്തണിന്റെ ഔദ്യോഗിക നടപടികൾ നിയന്ത്രിക്കുന്നത്
ഡെന്റ്കെയർ മൂവാറ്റുപുഴ മാരത്തൺ 2027 സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഇന്ന് മന്ത്രി സണ്ണി ജോസഫ് നിർവഹിക്കും
വികസിത് ഭാരത് യൂത്ത് പാർലമെന്റ്മൂന്നുപേർ സംസ്ഥാനതലത്തിലേക്ക്
വണ്ടൂർ ഗവ. ഗേൾസ് സ്കൂളിന് 4.5 കോടിയുടെ പുതിയ കെട്ടിടം കൂടുതൽ വികസന പദ്ധതികൾ പ്രഖ്യാപിച്ചു
എൻ.എസ്.ടി.ഐയിൽ കൗശൽ ദീക്ഷാന്ത് സമാരോഹ്
വീട് പണയത്തിന് നൽകാമെന്ന് പറഞ്ഞ് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
പ്രിയദർശിനി ബസിൽ ഓസിന് യാത്ര ചെയ്യുന്നു എന്ന് അധിക്ഷേപം വിദ്യാർഥിനിയെ വഴിയിൽ ഇറക്കിവിട്ടു