രാഷ്ട്രപതിയിൽ നിന്ന് ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ ആലപ്പുഴ നഗരസഭാ സംഘത്തിന് സ്വീകരണം നൽകി
സ്വച്ഛ് സർവേക്ഷൻ 2025 26 ദേശീയ ശുചിത്വ സർവേയിൽ മികച്ച തീരദേശ നഗരങ്ങളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ ആലപ്പുഴ നഗരസഭാ സംഘത്തിന് സ്വീകരണം നൽകി. രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയ സംഘത്തെയാണ് ജില്ലാ ശുചിത്വ മിഷനും നഗരസഭയും ചേർന്ന് ആദരിച്ചത്.
രാഷ്ട്രപതിയിൽ നിന്ന് ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ ആലപ്പുഴ നഗരസഭാ സംഘത്തിന് സ്വീകരണം നൽകി
ആലപ്പുഴ: സ്വച്ഛ് സർവേക്ഷൻ 2025-26 ദേശീയ ശുചിത്വ സർവേയിൽ മികച്ച തീരദേശ നഗരങ്ങളുടെ വിഭാഗത്തിൽ ദേശീയതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആലപ്പുഴ നഗരസഭയുടെ നേട്ടത്തിന് ആദരവുമായി ജില്ലാ ശുചിത്വ മിഷൻ. ന്യൂഡൽഹിയിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയ നഗരസഭാ ചെയർപേഴ്സൺ മോളി ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ആലപ്പുഴയിൽ ജില്ലാ ശുചിത്വ മിഷന്റെയും നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ സ്വീകരണം നൽകി.
ശുചിത്വ രംഗത്ത് ദേശീയതലത്തിൽ അഞ്ചാം തവണയും ആലപ്പുഴയ്ക്ക് അംഗീകാരം ലഭിച്ചത് നഗരത്തിന്റെ സുസ്ഥിരവും ജനകീയവുമായ മാലിന്യസംസ്കരണ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. ജനപങ്കാളിത്തത്തിലൂന്നിയ വികേന്ദ്രീകൃത മാലിന്യസംസ്കരണം, ഉറവിട മാലിന്യസംസ്കരണം, ജൈവമാലിന്യത്തിൽ നിന്ന് ജൈവവളം ഉൽപ്പാദിപ്പിച്ച് വിപണനം നടത്തുന്ന 'എയറോഫെർട്ട്' പദ്ധതി തുടങ്ങിയ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിന് കരുത്തായത്.
നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.എം. നൗഫൽ, ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ പി.എ. ജസ്റ്റിൻ, നഗരസഭാ സെക്രട്ടറി സനിൽ എസ്, നോഡൽ ഓഫീസർ സി ജയകുമാർ, ഹെൽത്ത് ഓഫീസർ ശ്യാംകുമാർ, യങ് പ്രൊഫഷണൽ ഹരിത കമൽ എന്നിവരും ഡൽഹിയിൽ നടന്ന പുരസ്കാരദാന ചടങ്ങിൽ ആലപ്പുഴയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.
ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ അഖിൽ പി, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർമാരായ സിജോ രാജു, രേവതി വി., ടെക്നിക്കൽ കൺസൾട്ടന്റ് സി.ആർ.സന്ധ്യ , ഷെഹാന കബീർ, ബിനു ലാൽ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺമാർ, യങ് പ്രൊഫഷണൽമാർ, നഗര സഭ ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
