വളപട്ടണം ഫെസ്റ്റ് പോലുള്ള ആഘോഷങ്ങൾ നാടിന്റെ ഐക്യം ശക്തിപ്പെടുത്തും മന്ത്രി അഡ്വ. സണ്ണി ജോസഫ്
വളപട്ടണം ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഉന്നത വിജയികൾക്കുള്ള അനുമോദന സദസ്സ് വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു
വളപട്ടണം ഫെസ്റ്റ് പോലുള്ള പരിപാടികൾ നാടിന്റെ ഐക്യം ശക്തിപ്പെടുത്തും മന്ത്രി സണ്ണി ജോസഫ്
കണ്ണൂർ: നാട്ടുകാരുടെ സ്നേഹവും ഐക്യവും ശക്തിപ്പെടുത്തുന്നതാ ണ് വളപട്ടണം ഫെസ്റ്റ് പോലുള്ള ആഘോഷ പരിപാടികളെന്ന് വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ സണ്ണി ജോസഫ്. വളപട്ടണം ഫെസ്റ്റിന്റെ ഭാഗമായി തങ്ങൾവയൽ സി.എച്ച്.എം.കെ.എസ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഉന്നത വിജയികൾക്കുള്ള അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വ്യാവസായിക, വാണിജ്യ മേഖലകളിൽ വളർന്നുനിൽക്കുന്ന വളപട്ടണം എല്ലാവരും ഐക്യത്തോടെ ജീവിക്കുന്ന നാടാണെന്നും മന്ത്രി പറഞ്ഞു. വിസ്തൃതിയിൽ രണ്ടര ചതുരശ്ര കിലോമീറ്റർ മാത്രമുള്ള വളപട്ടണം ഗ്രാമപഞ്ചായത്ത് ജനസാന്ദ്രതയിൽ മുന്നിൽ നിൽക്കുന്ന പഞ്ചായത്താണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിൽപ വി അധ്യക്ഷത വഹിച്ചു. ടി.ഒ. മോഹനൻ എം.എൽ.എ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം. മിലാദ്, കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, ജനപ്രതിനിധികൾ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
നവംബർ ആറിന് ആരംഭിച്ച ഫെസ്റ്റിന്റെ ഭാഗമായി വിവിധ കലാ-സാംസ്കാരിക പരിപാടികളും സ്റ്റേജ് ഷോകളും സംഘടിപ്പിച്ചു. എട്ടാം ദിനമായ ഇന്ന് കോൽക്കളിയും മുട്ടിപ്പാട്ടും അരങ്ങേറി. ഫെസ്റ്റ് നവംബർ 15ന് സമാപിക്കും.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
