യുവാവിന്റെ ആത്മഹത്യ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി
ബസിൽ വെച്ച് യുവാവ് ലൈംഗിക അതിക്രമം കാട്ടിയെന്ന് ആരോപിച്ച് വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി
യുവാവിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി
കോഴിക്കോട്: ബസിൽ വെച്ച് യുവാവ് ലൈംഗിക അതിക്രമം കാട്ടിയെന്ന് ആരോപിച്ച് വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ (35) ജാമ്യാപേക്ഷ കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ഇതോടെ പ്രതി മഞ്ചേരി വനിതാ ജയിലിൽ റിമാൻഡിൽ തുടരും.
ഗോവിന്ദപുരം സ്വദേശി യു. ദീപക് (41) ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതയെ പോലീസ് അറസ്റ്റ് ചെയ്തത്. വീഡിയോ പ്രചരിച്ചതിലെ മനോവിഷമം മൂലമാണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി മാതാവ് നൽകിയ പരാതിയിലാണ് നടപടി.
കോടതിയിലെ വാദങ്ങൾ:
സമൂഹമാധ്യമങ്ങളിൽ പ്രശസ്തിയും സാമ്പത്തിക ലാഭവും ലക്ഷ്യമിട്ടാണ് പ്രതി വീഡിയോ പ്രചരിപ്പിച്ചതെന്ന് പോലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. നിയമപരമായ പരാതി നൽകാതെ വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത് ദുരുദ്ദേശ്യത്തോടെയാണെന്നും ജാമ്യം നൽകുന്നത് സമാനമായ കുറ്റകൃത്യങ്ങൾക്ക് മറ്റുള്ളവർക്ക് പ്രേരണയാകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ താൻ നിരപരാധിയാണെന്നും അതിക്രമം നേരിട്ടതിനാലാണ് വീഡിയോ പകർത്തിയതെന്നുമാണ് ഷിംജിതയുടെ നിലപാട്.
അന്വേഷണം ഊർജ്ജിതം:
സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ബസിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഷിംജിത പ്രചരിപ്പിച്ച വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിനിടെ, ഷിംജിത വീഡിയോ പകർത്തിയ അതേ ബസിൽ യാത്ര ചെയ്തിരുന്ന മറ്റൊരു യുവതിയും തന്റ ദൃശ്യങ്ങൾ അനാവശ്യമായി പകർത്തിയെന്ന് കാട്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
