നെടുമൺകാവ് ഗോപാലകൃഷ്ണന്റെ പര്യടനം തെന്മലയിൽ നിന്ന് ആരംഭിച്ചു കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ച് വോട്ടഭ്യർത്ഥന
നാഷണൽ സ്പോർട്സ് മിഷന്റെ ദേശീയ ചെയർമാൻ കൂടിയായ അദ്ദേഹം വെൻചേമ്പ് വി കെയർ ആർട്സ് & സ്പോർട്സ് ക്ലബ്ബിലെ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ചാണ് സ്പോർട്സ്മാൻ സ്പിരിറ്റോടെ വോട്ടഭ്യർത്ഥിച്ചത്. കായിക രംഗത്തെ തന്റെ പ്രാവീണ്യവും അനുഭവസമ്പത്തും മണ്ഡലത്തിന്റെ വികസനത്തിനായി വിനിയോഗിക്കുമെന്ന് അദ്ദേഹം വോട്ടർമാർക്ക് ഉറപ്പുനൽകി.
പുനലൂർ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുനലൂർ നിയോജക മണ്ഡലത്തിലെ ഇക്വാളിറ്റി പാർട്ടി ഓഫ് ഇന്ത്യ (EPI) സ്ഥാനാർത്ഥി നെടുമൺകാവ് ഗോപാലകൃഷ്ണൻ പ്രചാരണം ശക്തമാക്കി. തിങ്കളാഴ്ച മണ്ഡലത്തിലെ കിഴക്കൻ മേഖലയായ തെന്മലയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്.
തുടർന്ന് ഡാം കവല, റിയ ഗാർഡൻസ്, ഉറുകുന്ന് ജങ്ഷൻ, ഉറുകുന്ന് കോളനി, ഒറ്റക്കൽ, ഇടമൺ എന്നിവിടങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി. ഓരോ കേന്ദ്രങ്ങളിലും പ്രദേശവാസികളെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ച സ്ഥാനാർത്ഥിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.
നാഷണൽ സ്പോർട്സ് മിഷന്റെ ദേശീയ ചെയർമാൻ കൂടിയായ അദ്ദേഹം വെൻചേമ്പ് വി കെയർ ആർട്സ് & സ്പോർട്സ് ക്ലബ്ബിലെ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ചാണ് സ്പോർട്സ്മാൻ സ്പിരിറ്റോടെ വോട്ടഭ്യർത്ഥിച്ചത്. കായിക രംഗത്തെ തന്റെ പ്രാവീണ്യവും അനുഭവസമ്പത്തും മണ്ഡലത്തിന്റെ വികസനത്തിനായി വിനിയോഗിക്കുമെന്ന് അദ്ദേഹം വോട്ടർമാർക്ക് ഉറപ്പുനൽകി. വരും ദിവസങ്ങളിലും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം തുടരുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
