പാൽച്ചുരത്തിൽ വൻ മണ്ണിടിച്ചിൽ കണ്ണൂർ വയനാട് പാതയിൽ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു
പാൽച്ചുരം ചെകുത്താൻ തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു; പ്രദേശത്ത് ജാഗ്രതാനിർദേശം.
പാൽച്ചുരത്തിൽ വൻ മണ്ണിടിച്ചിൽ: വയനാട്-കണ്ണൂർ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു
മാനന്തവാടി: തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് പാൽച്ചുരത്തിൽ വൻ മണ്ണിടിച്ചിൽ. ഇന്ന് രാവിലെ ഒമ്പത് മണിയോടെ പാൽച്ചുരം ചെകുത്താൻ തോടിന് സമീപമാണ് റോഡിലേക്ക് വലിയ തോതിൽ മണ്ണും കല്ലും ഇടിഞ്ഞുവീണത്. ഇതേത്തുടർന്ന് പാതയിലൂടെയുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.
സംഭവം അറിഞ്ഞയുടൻ പോലീസും ഫയർഫോഴ്സും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രാഥമിക നടപടികൾ ആരംഭിച്ചു. റോഡിലെ മണ്ണും കല്ലും നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.
പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇതിനാൽ വഴിതിരിഞ്ഞു പോകുന്ന യാത്രക്കാരും നാട്ടുകാരും തീവ്ര ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തേക്ക് സന്ദർശകരോ, ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാത്ത വാഹനങ്ങളോ പ്രവേശിക്കരുതെന്ന് ജില്ലാ കളക്ടർ കർശന നിർദേശം നൽകി.
മൂവാറ്റുപുഴ വാളകം ഗ്രാമപഞ്ചായത്തിൽ 55.5 ലക്ഷം രൂപ ചെലവിൽ പുതിയ ജനകീയ ആരോഗ്യകേന്ദ്രം
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ
സർക്കാർ ആശുപത്രികളിൽ ഇ ഹെൽത്ത് ട്രെയിനി നിയമനം
ആലുവയിൽ പട്ടികജാതി വികസന വകുപ്പിന്റെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പ്രവർത്തനമാരംഭിച്ചു
മൂവാറ്റുപുഴ മാർക്കറ്റ് പൂർണ്ണമായും പ്രവർത്തനക്ഷമമാക്കും കൃഷിമന്ത്രി ടി. സിദ്ദിഖ്
കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു 
