അറിവിലുള്ള നിക്ഷേപമാണ് ഏറ്റവും വിലയേറിയത് ലീപ്പ് പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി ഡോ. റോജി എം. ജോൺ

ഉന്നത വിദ്യാഭ്യാസ രംഗത്തും മത്സരപ്പരീക്ഷകളിലും വിദ്യാർഥികളെ സജ്ജരാക്കാൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ലീപ്പ് (LEAP) പദ്ധതി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു.

അറിവിലുള്ള നിക്ഷേപമാണ് ഏറ്റവും വിലയേറിയത് ലീപ്പ് പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി ഡോ. റോജി എം. ജോൺ
കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ നടപ്പാക്കുന്ന "ലീപ് " വിഭ്യാഭ്യാസ പദ്ധതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം.ജോൺ ഉദ്ഘാടനം ചെയ്യുന്നു
അറിവിലുള്ള നിക്ഷേപമാണ് ഏറ്റവും വിലയേറിയത് ലീപ്പ് പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി ഡോ. റോജി എം. ജോൺ
അറിവിലുള്ള നിക്ഷേപമാണ് ഏറ്റവും വിലയേറിയത് ലീപ്പ് പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി ഡോ. റോജി എം. ജോൺ

അറിവിലുള്ള നിക്ഷേപമാണ് ഏറ്റവും വിലയേറിയത്- മന്ത്രി ഡോ. റോജി എം. ജോൺ ജില്ലാ പഞ്ചായത്തിന്റെ ‘ലീപ്പ്' പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു

കോഴിക്കോട് :   അറിവിലുള്ള നിക്ഷേപമാണ് ഏറ്റവും വിലയേറിയതെന്നും വിദ്യാർഥികളുടെ ഭാവിയിലേക്കുള്ള മികച്ച നിക്ഷേപമാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടത്തുന്നതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. റോജി എം. ജോൺ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാർഥികൾക്ക് കൂടുതൽ അവസരങ്ങളും മികച്ച പരിശീലനവും ഉറപ്പാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന 'ലേണിംഗ് എൻഹാൻസ്മെന്റ് ആൻഡ് ആക്സിലറേഷൻ പ്രോഗ്രാം' (ലീപ്പ് ) പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായ പദ്ധതികൾ ഏറ്റെടുത്ത് മുന്നോട്ടുപോകുന്ന ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. മത്സരപ്പരീക്ഷകൾക്ക് വിദ്യാർഥികളെ സജ്ജരാക്കുന്നതിനും ഉന്നതപഠനത്തിനും തൊഴിൽ മേഖലയിലും മികച്ച അവസരങ്ങൾ ഒരുക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിദേശത്തേക്ക് പഠനത്തിനും തൊഴിലിനുമായി പോകാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മികച്ച അവസരങ്ങൾ നാട്ടിൽത്തന്നെ ലഭ്യമാക്കാൻ ലീപ്പ് പദ്ധതി സഹായകരമാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

സിവിൽ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ജയന്ത് എം.എൽ.എ മുഖ്യാതിഥിയായി.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് ലീപ്പ് പദ്ധതി നടപ്പിലാക്കുന്നത്. സിയുഇടി, കീം, നീറ്റ്, ജെഇഇ , സിവിൽ സർവീസസ് തുടങ്ങിയ മത്സരപ്പരീക്ഷകൾക്ക് വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിനുള്ള പ്രത്യേക പരിശീലനവും വിവിധ മേഖലകളിലെ വിദഗ്ധരുടെ സഹകരണത്തോടെ ആവശ്യമായ മാർഗനിർദേശവും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റീമ കുന്നുമ്മൽ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബാലാമണി ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിൽക്കീസ് ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഡോ. കെ.കെ. ഹനീഫ, മഞ്ജുള, ലതാ പൊറ്റയിൽ, അഞ്ചിത സനൂപ്, സുബിന, ശോഭ ടീച്ചർ, സെക്രട്ടറി വി.കെ. മുരളി, കോഴിക്കോട് ആർ.ഡി.ഡി. സുധ, കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് ജില്ലാ കോ-ഓർഡിനേറ്റർ എം.ടി. ഫരീദ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ പ്രോജക്ട് കോ-ഓർഡിനേറ്റർ പി. മുജീബ് റഹ്മാൻ, കോഴിക്കോട് ഡി.ഡി.ഇ. വി. അനിത, ഡി.പി.സി. നിസാർ ചേലേരി, വിവിധ വിദ്യാലയങ്ങളിലെ പ്രിൻസിപ്പൽമാർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവരും പങ്കെടുത്തു.