സുധീർ സി ചക്കനാട്ട് സംവിധായകനാകുന്നു വിഹാൻ വിഷ്ണുവിൻ്റെ വലയം വരുന്നു.
വിഹാൻ വിഷ്ണുവിനെ നായകനാക്കി സുധീർ സി ചക്കനാട്ട് സംവിധാനം ചെയ്യുന്ന ലഹരി മാഫിയ ത്രില്ലർ ‘വലയം’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.
തിരക്കഥാകൃത്ത് സുധീർ സി ചക്കനാട്ട് സംവിധായകനാകുന്നു; വിഹാൻ വിഷ്ണു കേന്ദ്രകഥാപാത്രമാകുന്ന ‘വലയം’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
കൊച്ചി: ശ്രദ്ധേയമായ ‘രഘുറാം’ എന്ന ദ്വിഭാഷാ ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് സുധീർ സി ചക്കനാട്ട് സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്നു. യുവതാരം വിഹാൻ വിഷ്ണുവിനെ നായകനാക്കി കൊച്ചിയിലെ ലഹരി മാഫിയയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ത്രില്ലർ ചിത്രത്തിന് ‘വലയം’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറങ്ങി.
‘കുറുവ ദേശം’ എന്ന ജനപ്രിയ നോവലിൻ്റെ രചയിതാവ് രഞ്ജിത്ത് കൃഷ്ണമോഹൻ ആണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ആലിയ ഡ്രീം സിനിമസിൻ്റെ ബാനറിൽ ആഷിഷ് എസ്. ആണ് ചിത്രം നിർമ്മിക്കുന്നത്. വിഹാൻ വിഷ്ണുവിനൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു എന്നതാണ് ചിത്രത്തിൻ്റെ മറ്റൊരു പ്രത്യേകത.
പൂർണ്ണമായും കൊച്ചിയിൽ ചിത്രീകരിക്കുന്ന ‘വലയം’ ഫെബ്രുവരി 28-ന് ഷൂട്ടിംഗ് ആരംഭിക്കും. ഒരു സസ്പെൻസ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം കൊച്ചിയിലെ അദൃശ്യമായ ലഹരി മാഫിയാ ലോകത്തെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.
അണിയറ പ്രവർത്തകർ:
ആശ്രിത് സന്തോഷ് കഥയും ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. നിഖിൽ ബെന്നിയാണ് ക്രിയേറ്റീവ് ഡയറക്ടറും എഡിറ്ററും. ആൻ്റോ സെബാസ്റ്റ്യൻ സംഗീതവും ഷൈനി അശോക് മേക്കപ്പ് & കോസ്റ്റ്യൂംസും കൈകാര്യം ചെയ്യുന്നു. മറ്റണിയറ പ്രവർത്തകർ:
കല: റെനീഷ് റെജി
ലൈൻ പ്രൊഡ്യൂസർ: ശ്രുതി ഗിരീഷ്
പ്രൊഡക്ഷൻ കൺട്രോളർ: റിയാസ് ഉംബായ്
സ്റ്റണ്ട്: അനൂപ് മനോഹർ
കളറിസ്റ്റ്: ആൽവിൻ ടോമി
സ്റ്റിൽസ്: എസ്. ശരത്ത്
ഡിസൈൻസ്: ഫ്രൈഡേ ഫ്ലിക്സ്
പ്രമോഷൻ കൺസൾട്ടൻ്റ്: മനു കെ തങ്കച്ചൻ

