ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് പദ്ധതി ഡിസംബറോടെ പൂർത്തിയാക്കണം കെ സി വേണുഗോപാൽ എം പി
ആലപ്പുഴ ജില്ലയിലെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുന്ന സ്വദേശി ദർശൻ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണ പ്രവൃത്തികൾ ഡിസംബറോടെ പൂർത്തിയാക്കാൻ കെ. സി. വേണുഗോപാൽ എം.പി നിർദ്ദേശം നൽകി.
ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് പദ്ധതി ഡിസംബറോടെ പൂർത്തിയാക്കണം കെ സി വേണുഗോപാൽ എം പി
ആലപ്പുഴ: ജില്ലയിലെ ടൂറിസം സാധ്യതകൾ വിപുലമാക്കുന്ന സ്വദേശി ദർശൻ--ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് പദ്ധതിയുടെ ഭാഗമായി ബീച്ച്, കമ്മേർഷ്യൽ, വാട കനാലുകൾ കേന്ദ്രീകരിച്ച് നടക്കുന്ന നിർമ്മാണ പ്രവർത്തികൾ ഡിസംബറോടെ പൂർത്തിയാക്കണമെന്ന് ആലപ്പുഴ എംപി കെ സി വേണുഗോപാൽ.
നിർമ്മാണ പ്രവർത്തികളുടെ പുരോഗതി വിലയിരുത്താൻ ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബീച്ചിൽ വിവിധ നിർമ്മാണ പ്രവർത്തികൾ അവസാന ഘട്ടത്തിലാണ്. ബീച്ചിലേക്കുള്ള നടപ്പാത വികസിപ്പിക്കണം. ചുറ്റുമതിൽ നിർമ്മാണം പൂർത്തിയായി. 19 കിയോസ്കുകളുടെയും ബീച്ച് റസ്റ്റോറന്റിന്റെ നവീകരണവും ഉടൻ ആരംഭിക്കും. നിലവിലെ ടോയ്ലറ്റ് ബ്ലോക്കിന്റെ നവീകരണവും തുടരുകയാണ്. പുന്നമട കായലിനടുത്തായി ടെർമിനൽ കെട്ടിടവും വ്യൂവിങ് ഗ്യാലറിയും നിർമ്മിക്കും. ആറു മേഖലകമായിട്ടാണ് കനാലിന്റെ ഇരുകരകളും വികസിപ്പിക്കുന്നത്; നൈറ്റ് ലൈഫിന് ഉതകുന്ന വിധം വെളിച്ച സംവിധാനങ്ങളും ഒരുക്കി കനാലിന്റെ ഇരുവശവും മനോഹരമാക്കും. നവംബർ 14ന് കേന്ദ്ര സംസ്ഥാന സർക്കാർ വിഭാഗങ്ങളുടെ സംയുക്ത പരിശോധനയുണ്ടാകുമെന്നും എംപി അറിയിച്ചു. ടൂറിസം വകുപ്പ് സെക്രട്ടറി കെ ബിജു, ജില്ലാ കളക്ടർ ഷാജി വി നായർ, കെ ടി ഐ എൽ എം ഡി ഡോ കെ മനോജ്കുമാർ, ഉദ്യോഗസ്ഥർ, നിർവഹണ ഏജൻസി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
