ആത്മവിചാരണയാണ് പരിശുദ്ധതയിലേക്കുള്ള വഴിഫാ. ബോബി ജോസ് കട്ടിക്കാട്

മൂവാറ്റുപുഴ നിർമല കോളജിൽ നടന്ന മാർ മാത്യു പോത്തനാമുഴി സ്മാരക പ്രഭാഷണത്തിൽ ഫാ. ബോബി ജോസ് കട്ടിക്കാടിന് അവാർഡ് സമ്മാനിച്ചു. ആത്മവിചാരണയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു

ആത്മവിചാരണയാണ് പരിശുദ്ധതയിലേക്കുള്ള വഴിഫാ. ബോബി ജോസ് കട്ടിക്കാട്
നിർമല കോളജിൽ മാർ മാത്യു പോത്തനാമുഴി സ്മാരക പ്രഭാഷണവും അവാർഡ് ദാനവും നടന്നു.

ആത്മവിചാരണയാണ് പരിശുദ്ധതയിലേക്കുള്ള വഴി: ഫാ. ബോബി ജോസ് കട്ടിക്കാട്; നിർമല കോളജിൽ പോത്തനാമുഴി സ്മാരക പ്രഭാഷണവും അവാർഡ് ദാനവും നടന്നു

മൂവാറ്റുപുഴ: വിചാരണയുടെ വഴി പരിശുദ്ധതയിലേക്കുള്ള വഴിയാണെന്നും നിരന്തരമായ ആത്മവിചാരണയിലൂടെ മാത്രമേ ഒരു ആത്മാന്വേഷകന് പരമശാന്തിയിൽ എത്തിച്ചേരാൻ സാധിക്കൂ എന്നും പ്രശസ്ത ചിന്തകനും പ്രഭാഷകനുമായ ഫാ. ബോബി ജോസ് കട്ടിക്കാട്. മൂവാറ്റുപുഴ നിർമല കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പതിനൊന്നാമത് ബിഷപ്പ് മാർ മാത്യു പോത്തനാമുഴി സ്മാരക പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. 'വിചാരണ ചെയ്യപ്പെടുന്ന ജീവിതം' എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.

​മറ്റുള്ളവരെ വിചാരണ ചെയ്യാനും കുറ്റപ്പെടുത്താനും തിടുക്കം കൂട്ടുന്ന ലോകത്തിലാണ് നാം ജീവിക്കുന്നതെന്ന് ഫാ. ബോബി ജോസ് ചൂണ്ടിക്കാട്ടി. തനിക്ക് ചുറ്റുമുള്ളവരെ കൃത്യമായി മനസ്സിലാക്കാനും, അവരെ വിചാരണയിൽ അകപ്പെടുത്താതെ അവരുടെ ഉൾക്കനവും വേദനകളും ആഴത്തിൽ ഉൾക്കൊണ്ട് ജീവിക്കാനും സാധിച്ച മഹനീയ വ്യക്തിത്വമായിരുന്നു കോതമംഗലം രൂപതയുടെ പ്രഥമ പിതാവായ മാർ മാത്യു പോത്തനാമുഴിയെന്നും, മറ്റുള്ളവരുടെ ഉള്ളിലെ ഭാരങ്ങളെ മനസ്സിലാക്കുന്നതാണ് യഥാർത്ഥ മാനവികതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ചടങ്ങിൽ ഫാ. ബോബി ജോസ് കട്ടിക്കാടിന് ഇത്തവണത്തെ ബിഷപ്പ് പോത്തനാമുഴി ഫൗണ്ടേഷൻ അവാർഡ് സമ്മാനിച്ചു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സിൻസെല്ലൂസ് മോൺ. ഡോ. വിൻസെന്റ് നെടുങ്ങാട്ട് അധ്യക്ഷത വഹിച്ചു. റവ. ഡോ. തോമസ് പോത്തനാമുഴി ആമുഖ സന്ദേശം നൽകി. കോളജ് പ്രിൻസിപ്പൽ റവ. ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ് സ്വാഗതവും കോ-ഓർഡിനേറ്റർ ഡോ. നിബു തോംസൺ നന്ദിയും പറഞ്ഞു. ബർസാർ റവ. ഫാ. പോൾ കളത്തൂർ ചടങ്ങിൽ ആശംസകൾ നേർന്നു.