മോഹൻലാൽ ചിത്രം L367 ഇനി ഓപ്പറേഷൻ ഗംഗ ബിഗ് ബജറ്റ് ചിത്രത്തിന് വിദേശത്ത് തുടക്കം
വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം L367 ന്റെ ടൈറ്റിൽ ഓപ്പറേഷൻ ഗംഗ എന്ന് പ്രഖ്യാപിച്ചു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ വിശദാംശങ്ങൾ അറിയാം.
മോഹൻലാൽ - വിഷ്ണു മോഹൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’; വമ്പൻ കാൻവാസിൽ ശ്രീ ഗോകുലം മൂവീസ്
കൊച്ചി: ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'L367'-ന്റെ ഔദ്യോഗിക ടൈറ്റിൽ പ്രഖ്യാപിച്ചു. വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ‘ഓപ്പറേഷൻ ഗംഗ’ എന്നാണ് പേരിട്ടിരിക്കുന്നത്. ബൈജു ഗോപാലൻ, വി. സി. പ്രവീൺ എന്നിവർ കോ-പ്രൊഡ്യൂസർമാരും കൃഷ്ണമൂർത്തി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്.
ഉക്രൈൻ-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ ചരിത്രപ്രധാനമായ രക്ഷാദൗത്യമാണ് ചിത്രത്തിന്റെ പ്രമേയം. ജോർജിയയിൽ ചിത്രീകരണം ആരംഭിച്ച സിനിമയിൽ മോഹൻലാൽ ഉടൻ ജോയിൻ ചെയ്യും. പോളണ്ട്, ജോർജിയ, കസാക്കിസ്ഥാൻ, ഡൽഹി, ഡെറാഡൂൺ, കൊച്ചി എന്നിവിടങ്ങളിലായി 180 ദിവസത്തെ ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നത്.
ബോളിവുഡ് താരം അർജുൻ റാംപാൽ, ആദിൽ ഹുസൈൻ, ഭാഗ്യശ്രീ ബോഴ്സെ, പാർത്ഥിപൻ തുടങ്ങിയ വമ്പൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും മുൻനിര സാങ്കേതിക പ്രവർത്തകരാണ് ഇതിനായി ഒന്നിക്കുന്നത്:
ഛായാഗ്രഹണം: മിറോസ്ലാവ് കുബ ബ്രോസെക് ('പുഷ്പ 1', 'പുഷ്പ 2')
സംഗീതം: ശാശ്വത് സച്ച്ദേവ് ('ധുരന്തർ')
ആക്ഷൻ: സീ യങ് ഓ ('ധുരന്തർ', 'കിൽ')
പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ
എഡിറ്റിംഗ്: ഷമീർ മുഹമ്മദ്
സൗണ്ട് ഡിസൈൻ: ബിഷ്വദീപ് ചാറ്റർജി
വിഎഫ്എക്സ് സൂപ്പർവിഷൻ: കെ. വി. സഞ്ജിത്
മിലിട്ടറി അഡ്വൈസർ: സ്ക്വാഡ്രൻ ലീഡർ വെർലിൻ പൻവർ
കോസ്റ്റ്യൂം ഡിസൈൻ മെൽവി ജെ, മേക്കപ്പ് റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ എന്നിവരാണ്. പ്രൊമോഷൻ കൺസൾട്ടന്റ് വിപിൻ കുമാർ, പി.ആർ.ഒ ശബരി, വാഴൂർ ജോസ് എന്നിവരാണ് നിർവഹിക്കുന്നത്. 'ഒറ്റക്കൊമ്പൻ', 'കത്തനാർ', 'കില്ലർ' എന്നിവയാണ് ശ്രീ ഗോകുലം മൂവീസ് അണിയറയിൽ ഒരുക്കുന്ന മറ്റ് വമ്പൻ പ്രൊജക്റ്റുകൾ.