പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി അധികാരമേറ്റു സത്യപ്രതിജ്ഞാ ചടങ്ങിൽ മോദിയും അമിത് ഷായും
പശ്ചിമ ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ചടങ്ങിൽ പങ്കെടുത്തു. മമത ബാനർജിയെ ഭവാനിപുരിൽ പരാജയപ്പെടുത്തിയാണ് സുവേന്ദുവിന്റെ മുന്നേറ്റം.
ബംഗാളിൽ കാവിവസന്തം; സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി (55) മുഖ്യമന്ത്രിയായി അധികാരമേറ്റു. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.
കാവി വസ്ത്രമണിഞ്ഞ് എത്തിയ സുവേന്ദു അധികാരി, സത്യപ്രതിജ്ഞയ്ക്ക് മുൻപ് പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിലും പങ്കെടുത്തു. ഇന്നലെ നടന്ന ബിജെപി എംഎൽഎമാരുടെ യോഗമാണ് അദ്ദേഹത്തെ സഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത്. തുടർന്ന് ഗവർണർ ആർ.എൻ. രവിയെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുകയായിരുന്നു.
നന്ദിഗ്രാമിലും ഭവാനിപുരിലും മികച്ച വിജയം നേടിയ സുവേന്ദു, ഭവാനിപുരിൽ മമത ബാനർജിയെയാണ് പരാജയപ്പെടുത്തിയത്. രണ്ട് മണ്ഡലങ്ങളിൽ നിന്നും വിജയിച്ച അദ്ദേഹം ഒരു സീറ്റ് ഉടൻ രാജിവയ്ക്കും. സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് നഗരത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. മമത ബാനർജിയുടെ വസതിക്ക് പുറത്ത് സിആർപിഎഫിനെ വിന്യസിച്ചു.
ജീവിതശൈലി മാറ്റാതെ രോഗങ്ങൾ തടയാനാവില്ല ആര്യാടൻ ഷൗക്കത്ത് എം.എൽ.എ
പ്രിയദർശിനി പദ്ധതിക്ക് 100 ദിനം 13 കോടി വനിതാ യാത്രകൾ
സ്വിമ്മിംഗ് പൂളിൽ കുട്ടി മുങ്ങിമരിച്ച സംഭവംഅസോസിയേഷന്റെ അനാസ്ഥയിൽ അന്വേഷണം
കേരളത്തിലേക്ക് ആഡംബര കാറുകളിൽ കടത്താൻ ശ്രമിച്ച 1 കോടിയുടെ കഞ്ചാവ് പിടികൂടി 4 പേർ പിടിയിൽ
ആലുവ ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിനെ മർദ്ദിച്ച കേസ് മുഖ്യപ്രതി പിടിയിൽ
മൂവാറ്റുപുഴയിൽ 1.25 കിലോ കഞ്ചാവുമായി രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികൾ പിടിയിൽ 
