​ദേശീയപാതയോരങ്ങളിലെ വെള്ളക്കെട്ടിന് അടിയന്തര പരിഹാരം വേണം; വിട്ടുവീഴ്ചയില്ലെന്ന് കെ.സി. വേണുഗോപാൽ എം.പി

ആലപ്പുഴയിൽ ചേർന്ന ദിശ യോഗത്തിൽ ദേശീയപാതയോരങ്ങളിലെ വെള്ളക്കെട്ടിന് അടിയന്തര പരിഹാരം കാണാൻ കെ.സി. വേണുഗോപാൽ എം.പി നിർദ്ദേശം നൽകി. കായംകുളം ഫ്ലൈഓവർ നിർമ്മാണം, വിദ്യാഭ്യാസ ലോണുകൾ എന്നിവയും യോഗം ചർച്ച ചെയ്തു.

​ദേശീയപാതയോരങ്ങളിലെ വെള്ളക്കെട്ടിന് അടിയന്തര പരിഹാരം വേണം; വിട്ടുവീഴ്ചയില്ലെന്ന് കെ.സി. വേണുഗോപാൽ എം.പി
ആലപ്പുഴ കളക്ടറേറ്റിൽ ചേർന്ന ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (ദിശ) യോഗത്തിൽ നിന്നും
​ദേശീയപാതയോരങ്ങളിലെ വെള്ളക്കെട്ടിന് അടിയന്തര പരിഹാരം വേണം; വിട്ടുവീഴ്ചയില്ലെന്ന് കെ.സി. വേണുഗോപാൽ എം.പി

​ദേശീയപാതയോരങ്ങളിലെ വെള്ളക്കെട്ടിന് അടിയന്തര പരിഹാരം വേണം; വിട്ടുവീഴ്ചയില്ലെന്ന് കെ.സി. വേണുഗോപാൽ എം.പി

ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി പാതയോരങ്ങളിലെ വീടുകളിൽ മഴയെത്തുടർന്ന് വെള്ളക്കെട്ടുണ്ടാകുന്നത് തടയാൻ ദേശീയപാത അതോറിറ്റി അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.സി. വേണുഗോപാൽ എം.പി നിർദ്ദേശിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലയിലെ പുരോഗതി വിലയിരുത്തുന്നതിനായി ആലപ്പുഴ കളക്ടറേറ്റിൽ ചേർന്ന ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (ദിശ) യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ദിശ കോ-ചെയർമാൻ കൊടിക്കുന്നിൽ സുരേഷ് എം.പിയും സന്നിഹിതനായിരുന്നു.

​ദേശീയപാത നിർമ്മാണം തുടങ്ങുന്നതിന് മുൻപ് സമീപപ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുന്നത് തടയാൻ ശാസ്ത്രീയമായ പദ്ധതികൾ തയ്യാറാക്കാത്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. പാതയോരങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓട സംവിധാനം കുറ്റമറ്റ രീതിയിൽ ഉടൻ നടപ്പാക്കണമെന്നും എം.പി ആവശ്യപ്പെട്ടു. കായംകുളത്ത് ഉയരപ്പാത (എലവേറ്റഡ് ഹൈവേ) നിർമ്മിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കണം. ഇതിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ല. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ എൻ.എച്ച്.എ.ഐ ചെയർമാനുമായി ഉടൻ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

​മത്സ്യത്തൊഴിലാളി മേഖലയ്ക്ക് മുൻഗണന നൽകണം

മത്സ്യത്തൊഴിലാളി മേഖലയിലെ വിദ്യാർഥികൾക്ക് ബാങ്കുകൾ വിദ്യാഭ്യാസ ലോൺ ഉറപ്പാക്കണമെന്നും ഇതിൽ കാലതാമസം വരുത്തരുതെന്നും എം.പി പറഞ്ഞു. ആലപ്പുഴയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ എത്ര വിദ്യാർഥികൾക്ക് ഇതുവരെ വിദ്യാഭ്യാസ ലോൺ അനുവദിച്ചിട്ടുണ്ടെന്നതിനെപ്പറ്റി വിശദമായ റിപ്പോർട്ട് നൽകാൻ ലീഡ് ബാങ്ക് മാനേജറോട് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ എത്ര കയർ-മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് മുദ്ര ലോൺ അനുവദിച്ചിട്ടുണ്ടെന്ന റിപ്പോർട്ടും സമർപ്പിക്കണം.

​തൊഴിലുറപ്പ് പദ്ധതിയിൽ സാധ്യമായ പരമാവധി ജോലികൾ കണ്ടെത്തി കൂടുതൽ പേർക്ക് തൊഴിൽ നൽകണം. പദ്ധതി നടപ്പാക്കുന്നതിൽ പിന്നിൽ നിൽക്കുന്ന ബ്ലോക്കുകളിലെ ഉദ്യോഗസ്ഥർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണം. ജല്‍ജീവന്‍ മിഷൻ പദ്ധതിക്ക് മുന്തിയ പരിഗണന നൽകി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

​എം.പി.ലാഡ്സ് പദ്ധതികൾ മന്ദഗതിയിലെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി

മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ ആലപ്പുഴ ജില്ലയിൽ വരുന്ന നിയമസഭാ മണ്ഡലങ്ങളിലെ എം.പി.ലാഡ്സ് പദ്ധതികളുടെ നിർവ്വഹണം മന്ദഗതിയിലാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ചൂണ്ടിക്കാട്ടി. കളക്ടറുടെ അധ്യക്ഷതയിൽ ജില്ലയിലെ എം.പി ലാഡ്സ് പദ്ധതികളുടെ പ്രത്യേക അവലോകനയോഗം ചേർന്ന് പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ എം.പി ആവശ്യപ്പെട്ടു. മാവേലിക്കര, ചെങ്ങന്നൂർ ആശുപത്രികളിൽ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടങ്ങളിൽ എത്രയും വേഗം പ്രവർത്തനം ആരംഭിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

​കേന്ദ്രാവിഷ്കൃത പദ്ധതികൾ ജില്ലയുടെ സമഗ്ര വികസനത്തിനാണെന്നും, തുകകൾ ഫലപ്രദമായി ചെലവഴിക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്നും കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു.

​ജില്ലാ കളക്ടറും ദിശ മെമ്പർ സെക്രട്ടറിയുമായ ഷാജി വി. നായർ, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ സി. ശ്രീലേഖ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.