മസ്തിഷ്ക മരണം
കൃഷാന്ദിന്റെ മസ്തിഷ്ക മരണം വരുന്നു കൗതുകമുണർത്തി സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ ടീസർ
കൃഷാന്ദിന്റെ 'മസ്തിഷ്ക മരണം' വരുന്നു; കൗതുകമുണർത്തി സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ ടീസർ
കൊച്ചി: 'ആവാസവ്യൂഹം', 'പുരുഷ പ്രേതം', 'ഗഗനചാരി' എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകൻ കൃഷാന്ദിന്റെ പുതിയ ചിത്രം "മസ്തിഷ്ക മരണം; സൈമൺസ് മെമ്മറീസ്" ടീസർ പുറത്തിറങ്ങി. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഈ ചിത്രം, 2046-ലെ 'നിയോ കൊച്ചി' പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ത്രില്ലറാണ്.
"മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്" എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. ഫ്യൂച്ചറിസ്റ്റിക് നിയോ നോയിർ ശൈലിയിലുള്ള ദൃശ്യഭാഷയും അന്താരാഷ്ട്ര നിലവാരമുള്ള വിഎഫ്എക്സ് (VFX) കാഴ്ചകളുമാണ് ടീസറിലെ പ്രധാന ആകർഷണം. രജിഷ വിജയൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ നിരഞ്ച് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിലെ "കോമള താമര" എന്ന ഗാനത്തിൽ രജിഷ വിജയന്റെ നൃത്തം നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
ഫെബ്രുവരിയിൽ തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വർഷം ജൂലൈയിൽ ആരംഭിക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. പ്രയാഗ് മുകുന്ദൻ ഛായാഗ്രഹണവും വർക്കി സംഗീതവും നിർവ്വഹിക്കുന്നു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
