എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ഇ.സി.ജി ടെക്നീഷ്യൻ ഒഴിവ്
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 22 ന് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ഇ.സി.ജി ടെക്നീഷ്യൻ ഒഴിവ് വാക് ഇൻ ഇന്റർവ്യൂ 22-ന്
കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാസ്റ്റ് (CAST) പദ്ധതിക്ക് കീഴിൽ ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.
പ്രായപരിധി: 18 നും 36 നും ഇടയിൽ.
വിദ്യാഭ്യാസ യോഗ്യത: വി.എച്ച്.എസ്.ഇ (ഇ.സി.ജി & ഓഡിയോമെട്രിക് ടെക്നിഷ്യൻ), രണ്ടു വർഷത്തെ ഡി.സി.വി.റ്റി (DCVT) കോഴ്സ് അല്ലെങ്കിൽ നാല് വർഷത്തെ ബി.സി.വി.റ്റി (BCVT) കോഴ്സ് പൂർത്തിയാക്കിയിരിക്കണം.
ഇന്റർവ്യൂ വിവരങ്ങൾ:
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം 22-ാം തീയതി ചൊവ്വാഴ്ച രാവിലെ 11-ന് എറണാകുളം മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ (കണ്ട്രോൾ റൂം) നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
അന്ന് രാവിലെ 10.30 മുതൽ 11 മണി വരെയായിരിക്കും രജിസ്ട്രേഷൻ സമയം. സർക്കാർ അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് നിയമനത്തിൽ മുൻഗണന ലഭിക്കും.