​ആത്മഹത്യ പൂർണമായും തടയാനാകും അപ്പു ജോൺ ജോസഫ്

ലോക ആത്മഹത്യാ പ്രതിരോധ ദിനത്തോടനുബന്ധിച്ച് ഇടുക്കി ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സർക്കാർ ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ്.

​ആത്മഹത്യ പൂർണമായും തടയാനാകും അപ്പു ജോൺ ജോസഫ്
ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസ്, എൻ.എച്ച്.എം ഇടുക്കി, ജില്ലാ മാനസികാരോഗ്യ പരിപാടി, വഴിത്തല ശാന്തിഗിരി കോളജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം

​ആത്മഹത്യ പൂർണമായി ഒഴിവാക്കാനാകും, നല്ല സൗഹൃദങ്ങൾ കാലഘട്ടത്തിന്റെ ആവശ്യം: സർക്കാർ ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ്

തൊടുപുഴ: ആത്മഹത്യ പൂർണമായി ഒഴിവാക്കാവുന്നതാണെന്നും നല്ല സൗഹൃദങ്ങൾ വളർത്തിയെടുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ വലിയ ആവശ്യമാണെന്നും സർക്കാർ ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ്. ജില്ലാ മെഡിക്കൽ ഓഫീസ്, എൻ.എച്ച്.എം ഇടുക്കി, ജില്ലാ മാനസികാരോഗ്യ പരിപാടി, വഴിത്തല ശാന്തിഗിരി കോളജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ആത്മഹത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറ്റാം' എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം.

​വഴിത്തല ശാന്തിഗിരി കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അൻഷാദ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഐപ് ജോസഫ് വിഷയാവതരണവും മുഖ്യപ്രഭാഷണവും നടത്തി. തുടർന്ന് നടന്ന ബോധവൽക്കരണ സെഷനിൽ 'ആത്മഹത്യാ പ്രതിരോധം' എന്ന വിഷയത്തിൽ ഡോ. ബബിൻ ജെ. തുറയ്ക്കൽ ക്ലാസ് നയിച്ചു.

​ചടങ്ങിൽ പുറപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. രേഖ ശ്രീധർ, ശാന്തിഗിരി കോളേജ് പ്രിൻസിപ്പൽ ഫാ. ജിൻസ് ജോർജ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ തോമസ് കോര, ജില്ലാ മാനസികാരോഗ്യ പരിപാടി നോഡൽ ഓഫീസർ ഡോ. വി. രഞ്ജിനി, തൊടുപുഴ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സി. സാം പോൾ, ഡോ. സുരേഷ് വർഗീസ്, പ്രൊഫ. അരുൺ ജോർജ്, പ്രൊഫ. ഗ്ലോറിയ, ടി.കെ. ഷിജു, വി.ആർ. ഷൈലാഭായി, സിജോ മാത്യു, ജിനിൽ, ബിബിൻ ബേബി എന്നിവർ സംസാരിച്ചു.

​സഹായത്തിനായി ബന്ധപ്പെടാം:

മാനസിക വിഷമങ്ങൾ അനുഭവിക്കുന്നവർക്കും പിന്തുണ ആവശ്യമുള്ളവർക്കും താഴെ പറയുന്ന നമ്പറുകളിൽ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്:

​ദിശ: 1056

​ടെലി മനസ്: 14416

​തൊടുപുഴ ജില്ലാ ആശുപത്രി: 0486 2226929