പാമ്പാക്കുട ഓണക്കൂർ വാർഡിൽ ജനുവരി 12 ന് വോട്ടെടുപ്പ്
തിരഞ്ഞെടുപ്പ് ദിവസം സ്ഥാനാർത്ഥി അന്തരിച്ചതിനെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവെച്ച പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡിൽ മത്സരചിത്രം തെളിഞ്ഞു
ഓണക്കൂർ വാർഡിൽ ചതുഷ്കോണ മത്സരം; ജനുവരി 12-ന് വോട്ടെടുപ്പ്
കൊച്ചി: തിരഞ്ഞെടുപ്പ് ദിവസം സ്ഥാനാർത്ഥി അന്തരിച്ചതിനെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവെച്ച പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡിൽ മത്സരചിത്രം തെളിഞ്ഞു. മൂന്ന് മുന്നണി സ്ഥാനാർത്ഥികളും ഒരു സ്വതന്ത്രനുമടക്കം നാല് പേരാണ് ഇവിടെ ജനവിധി തേടുന്നത്.
യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജോസ് ടി.പി. തെളിയാമ്മേൽ, എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സി.ബി. രാജീവ്, എൻ.ഡി.എ സ്ഥാനാർത്ഥിയായി ശ്രീകാന്ത് എന്നിവർ മത്സരരംഗത്തുണ്ട്. ഇവർക്ക് പുറമെ ഓണക്കൂർ സ്വദേശി പൗലോസ് (മൈനോച്ചൻ) സ്വതന്ത്ര സ്ഥാനാർത്ഥിയായും മത്സരിക്കുന്നു.
ഡിസംബർ ഒമ്പതിന് നിശ്ചയിച്ചിരുന്ന വോട്ടെടുപ്പിന് തൊട്ടുമുമ്പ് യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന സി.എസ്. ബാബു അന്തരിച്ചതിനെത്തുടർന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. ജില്ലയിൽ ഇത്തരത്തിൽ വോട്ടെടുപ്പ് മാറ്റിവെച്ച ഏക വാർഡാണ് ഓണക്കൂർ. 2026 ജനുവരി 12-നാണ് വാർഡിൽ വോട്ടെടുപ്പ് നടക്കുക.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
