താനൂർ പര്യപുരത്ത് 23 വയസ്സുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം താനൂർ പര്യപുരത്ത് യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നുപുറം സ്വദേശി രജീഷ് (23) ആണ് മരിച്ചത്.
താനൂരിൽ 23-കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; നാട് നടുക്കത്തിൽ
താനൂർ: മലപ്പുറം ജില്ലയിലെ താനൂർ പര്യപുരത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പര്യപുരം കുന്നുപുറം സ്വദേശിയായ രജീഷ് (23) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയോടെയായിരുന്നു കിടപ്പുമുറിയിൽ രജീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ ഏറെ നേരമായിട്ടും മുറിയിൽ നിന്നും പുറത്തിറങ്ങാത്തതിനെ തുടർന്ന് വീട്ടുകാർക്ക് സംശയം തോന്നിയിരുന്നു. പലതവണ വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ വീട്ടുകാർ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറുകയായിരുന്നു. മുറിക്കുള്ളിൽ തൂങ്ങിയ നിലയിലാണ് രജീഷിനെ കണ്ടെത്തിയത്.
ഉടൻ തന്നെ വീട്ടുകാരും നാട്ടുകാരും ചേർന്ന് രജീഷിനെ കുന്നുപുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 23 വയസ്സ് മാത്രം പ്രായമുള്ള യുവാവിൻ്റെ അപ്രതീക്ഷിത വേർപാട് കുടുംബത്തിനും പ്രദേശവാസികൾക്കും വലിയ ആഘാതമായി മാറിയിരിക്കുകയാണ്.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
