കെഎസ്ആർടിസി മിന്നൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

വയനാട് പഴയ വൈത്തിരിയിൽ കെഎസ്ആർടിസി മിന്നൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഓട്ടോ ഡ്രൈവറും ഭാര്യയും മകനും അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം.

കെഎസ്ആർടിസി മിന്നൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു
പഴയ വൈത്തിരിയിൽ കെഎസ്ആർടിസി മിന്നൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം

കല്പറ്റ: വയനാട് പഴയ വൈത്തിരിയിൽ കെഎസ്ആർടിസി മിന്നൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഓട്ടോറിക്ഷാ ഡ്രൈവർ ചീരാൽ പഴൂർ മുച്ചിയിൽ നാരായണൻ (44), ഭാര്യ ഷിജി (40), മകൻ അമൻ (16) എന്നിവരാണ് മരണപ്പെട്ടത്.

​തിങ്കളാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസിയുടെ മിന്നൽ ലക്ഷ്വറി ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു.

അപകടം നടന്ന ഉടൻ തന്നെ ഓട്ടോയിലുണ്ടായിരുന്ന നാരായണൻ സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷിജിയെയും മകൻ അമനെയും ഉടൻ തന്നെ മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൂവരുടെയും മൃതദേഹങ്ങൾ വൈത്തിരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് സംഭവത്തിൽ മേൽനടപടികൾ സ്വീകരിച്ചു വരുന്നു