​നിയമസഭയിൽ സ്വർണക്കവർച്ചാ വിവാദം സ്പീക്കറുടെ ഡയസിലേക്ക് പ്രതിഷേധം സഭ വിട്ടു

നിയമസഭയിൽ സ്വർണക്കവർച്ചാ വിവാദം പുകയുന്നു സ്പീക്കറുടെ ഡയസിലേക്ക് പ്രതിപക്ഷം, സഭയിൽ നാടകീയ രംഗങ്ങൾ ​

​നിയമസഭയിൽ സ്വർണക്കവർച്ചാ വിവാദം സ്പീക്കറുടെ ഡയസിലേക്ക് പ്രതിഷേധം സഭ വിട്ടു
​നിയമസഭയിൽ സ്വർണക്കവർച്ചാ വിവാദം സ്പീക്കറുടെ ഡയസിലേക്ക് പ്രതിഷേധം സഭ പ്രക്ഷുബ്ധം

നിയമസഭയിൽ സ്വർണക്കവർച്ചാ വിവാദം പുകയുന്നു; സ്പീക്കറുടെ ഡയസിലേക്ക് പ്രതിപക്ഷം, സഭയിൽ നാടകീയ രംഗങ്ങൾ

​തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചാ കേസിനെ ചൊല്ലി നിയമസഭയിൽ ഇന്നും ഭരണ-പ്രതിപക്ഷ പോര്. സ്പീക്കറുടെ ഡയസിലേക്ക് പ്രതിപക്ഷാംഗങ്ങൾ ചാടിക്കയറാൻ ശ്രമിച്ചതോടെ സഭയിൽ അത്യപൂർവ്വമായ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പ്രതിഷേധം നിയന്ത്രണാതീതമായതോടെ സഭ താൽക്കാലികമായി നിർത്തിവയ്ക്കുകയും സ്പീക്കർ എ.എൻ. ഷംസീറിന് രണ്ട് തവണ കസേര വിട്ട് മാറേണ്ടി വരികയും ചെയ്തു.

​ചോദ്യോത്തര വേള ബഹിഷ്‌കരിച്ചാണ് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തിൽ ഇറങ്ങിയത്. സ്പീക്കറുടെ മുഖം മറയ്ക്കുന്ന രീതിയിൽ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയതോടെ സഭ പ്രക്ഷുബ്ധമായി. ഇതിനിടെ എംഎൽഎമാരായ അൻവർ സാദത്തും ടി.വി. ഇബ്രാഹിമും സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. വാച്ച് ആൻഡ് വാർഡ് അംഗങ്ങൾ ഇവരെ ബലംപ്രയോഗിച്ച് നീക്കി.

​മന്ത്രിമാരും പ്രതിപക്ഷവും തമ്മിൽ വാക്പോര്

പ്രതിപക്ഷം സ്പീക്കറെ ആക്രമിക്കാൻ ശ്രമിക്കുകയാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. സ്വർണം കട്ടത് കോൺഗ്രസ് ആണെന്ന പാരഡി ഗാനം പാടിയും സോണിയാ ഗാന്ധിയുടെ പേര് പരാമർശിച്ചും മന്ത്രി തിരിച്ചടിച്ചു. ഇതിന് മറുപടിയായി 'പോറ്റിയേ കേറ്റിയേ' എന്ന പാരഡി ഗാനവുമായാണ് പ്രതിപക്ഷം സഭ വിട്ടത്.

​പ്രതിപക്ഷ നേതാവിൻ്റെ ആരോപണം

ശബരിമല സ്വർണക്കവർച്ച കേസിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്ന സാഹചര്യം ഉണ്ടായെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അന്വേഷണ സംഘത്തെ സ്വാധീനിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. വാച്ച് ആൻഡ് വാർഡ് ബാനറുകൾ പിടിച്ചുവാങ്ങി പ്രകോപനം സൃഷ്ടിച്ചതാണ് സംഘർഷത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

​തുടർച്ചയായ ബഹളത്തെ തുടർന്ന് സഭാനടപടികളുമായി സഹകരിക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. സഭ ടിവി സംപ്രേഷണവും ഇതിനിടെ നിർത്തിവച്ചിരുന്നു.