പുതുപ്പള്ളിയിൽ ബാർ സമയം കഴിഞ്ഞെന്നു പറഞ്ഞതിന് ജീവനക്കാരനു നേരെ വെടിവെപ്പ്
കോട്ടയം പുതുപ്പള്ളിയിൽ ബാർ സമയം കഴിഞ്ഞെന്നു പറഞ്ഞതിനെത്തുടർന്നുണ്ടായ തർക്കത്തിൽ ജീവനക്കാരനു നേരെ മദ്യപൻ വെടിയുതിർത്തു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
കോട്ടയം: പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിൽ ബാർ സമയം കഴിഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ജീവനക്കാരനു നേരെ വെടിയുതിർത്തു. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സിനിമാ സ്റ്റൈൽ അക്രമം അരങ്ങേറിയത്. സംഭവത്തിൽ നാലംഗ മദ്യപസംഘത്തിനെതിരെ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തു.
മദ്യപിച്ചുകൊണ്ടിരുന്ന നാലംഗ സംഘത്തോടു സമയം കഴിഞ്ഞെന്നും ബില്ലടച്ചു പുറത്തിറങ്ങണമെന്നും ബാർ ജീവനക്കാരൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായത്. തുടർന്ന് സംഘത്തിലെ രണ്ടുപേർ ചേർന്ന് ജീവനക്കാരനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. തർക്കത്തിനൊടുവിൽ ബാറിൽനിന്നു പുറത്തിറങ്ങിയ സംഘാംഗങ്ങളിൽ ഒരാൾ പാർക്കിംഗ് ഏരിയയിൽ വെച്ച് കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് ജീവനക്കാരനു നേരെ വെടിയുതിർക്കുകയായിരുന്നു.
സംഘത്തിലെ മറ്റ് രണ്ട് സുഹൃത്തുക്കൾ ഇയാളെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ജീവനക്കാരൻ അദ്ഭുതകരമായാണ് വെടിയുണ്ടയിൽ നിന്നും രക്ഷപ്പെട്ടത്. അക്രമത്തിന് ശേഷം സംഘം ഉടൻ തന്നെ സ്ഥലത്തുനിന്നും കടന്നുകളഞ്ഞു. എയർ പിസ്റ്റൾ ഉപയോഗിച്ചാണ് വെടിവെച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ബാറിലെ വനിതാ ജീവനക്കാരോട് സംഘത്തിലെ രണ്ടുപേർ മോശമായി പെരുമാറിയതാണ് തർക്കത്തിന് തുടക്കമിട്ടതെന്നും ആരോപണമുണ്ട്. ബാർ മാനേജ്‌മെന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
