കേൾവി പരിമിതർക്ക് തണലായി ഹൈബി ഈഡൻ എം.പിയുടെ സൗജന്യ ഹിയറിംഗ് എയ്ഡ് വിതരണം 44 പേർക്ക് ഉപകരണങ്ങൾ കൈമാറി
എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ സൗജന്യ ഹിയറിംഗ് എയ്ഡ് വിതരണ ക്യാമ്പ് സംഘടിപ്പിച്ചു. സാരംഗ ജിയോ സോഫ്റ്റ്‌വെയർ സ്പോൺസർ ചെയ്ത പദ്ധതിയിലൂടെ 44 പേർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു.
കേൾവി പരിമിതർക്ക് തണലായി ഹൈബി ഈഡൻ എം.പിയുടെ സൗജന്യ ഹിയറിംഗ് എയ്ഡ് വിതരണം; 44 പേർക്ക് ഉപകരണങ്ങൾ കൈമാറി
കൊച്ചി: എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ കേൾവി പരിമിതരായ സാധാരണക്കാർക്ക് ആശ്വാസമേകി ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ സൗജന്യ ഹിയറിംഗ് എയ്ഡ് വിതരണ ക്യാമ്പ് സംഘടിപ്പിച്ചു. മണ്ഡലത്തിൽ വർഷങ്ങളായി വിജയകരമായി നടപ്പിലാക്കിവരുന്ന വിവിധ കാരുണ്യ പദ്ധതികളുടെ ഭാഗമായാണ് ക്യാമ്പ് ഒരുക്കിയത്. ചടങ്ങിൽ മണ്ഡലത്തിലെ അർഹരായ 44 പേർക്ക് സൗജന്യമായി ഹിയറിംഗ് എയ്ഡുകൾ വിതരണം ചെയ്തു.
പ്രമുഖ ഐടി കമ്പനിയായ സാരംഗ ജിയോ സോഫ്റ്റ്‌വെയർ & എഞ്ചിനീയറിംഗ് സർവീസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഈ കാരുണ്യ പദ്ധതി സ്പോൺസർ ചെയ്തത്. സ്വരൂപ് ചാരിറ്റബിൾ ഫൗണ്ടേഷന്റെ സഹകരണത്തോടെയായിരുന്നു ഹിയറിംഗ് എയ്ഡുകളുടെ വിതരണം. ക്യാമ്പിൽ വിതരണം ചെയ്ത ഡിജിറ്റൽ ഉപകരണങ്ങൾക്ക് ആവശ്യമായ കൃത്യമായ വാറണ്ടിയും തുടർന്നുള്ള സാങ്കേതിക സഹായങ്ങളും ഫൗണ്ടേഷൻ ഉറപ്പാക്കുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് സിന്റാ ജേക്കബ്, തൃക്കാക്കര മുൻസിപ്പൽ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.എസ്. അനിൽകുമാർ, പി.എസ്. സുജിത്, കൗൺസിലർമാരായ എം.എ. തോമസ്, പി.കെ. അലി, സാരംഗ ജിയോ സോഫ്റ്റ്‌വെയർ ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് വൈഷ്ണവ് സദാനന്ദൻ, രഞ്ജിത്ത് ടി.ആർ, സി.സി. ബിജു, ഉണ്ണി കാക്കനാട് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
കുട്ടികളുടെ സൈബർ സുരക്ഷയ്ക്ക് സൈബർ സേഫ് കേരള 2026 ആസിഫ് അലി അംബാസഡർ
കളമശ്ശേരി ലൈംഗിക അതിക്രമം അതിജീവിതയ്ക്ക് പിന്തുണയുമായി വനിതാ കമ്മീഷൻ
സപ്ലൈകോ ഗോ കൺവീനിയൻസ് സ്റ്റോർ പ്രവർത്തനമാരംഭിച്ചു ആദ്യ സ്റ്റോർ വൈറ്റില ഹബ്ബിൽ
നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ് 
