20 കിലോ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

നെടുമ്പാശ്ശേരി അത്താണിയിൽ ടൂറിസ്റ്റ് ബസ്സിൽ കടത്തുകയായിരുന്ന 20 കിലോ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ ഡാൻസാഫ് ടീമും നെടുമ്പാശ്ശേരി പോലീസും ചേർന്ന് പിടികൂടി.

20 കിലോ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ
നെടുമ്പാശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട; 20 കിലോ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ | Operation Toofan

ഓപ്പറേഷൻ തൂഫാൻ': നെടുമ്പാശ്ശേരിയിൽ 20 കിലോ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

നെടുമ്പാശ്ശേരി: റൂറൽ ജില്ലാ പരിധിയിൽ പോലീസ് നടത്തുന്ന ശക്തമായ ലഹരിവിരുദ്ധ ക്യാമ്പയിനായ ‘ഓപ്പറേഷൻ തൂഫാൻ്റെ’ ഭാഗമായി നടന്ന പരിശോധനയിൽ വൻ കഞ്ചാവ് വേട്ട. ഇരുപത് കിലോഗ്രാമോളം കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ നെടുമ്പാശ്ശേരി പോലീസും റൂറൽ ജില്ലാ ഡാൻസാഫ് (DANSAF) ടീമും ചേർന്ന് പിടികൂടി.

​വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ ഫിറോജ് മിയ (44), ബാബർ അലി (32), മണിപ്പൂർ സ്വദേശിയായ നരേഷ് ദാസ് (72) എന്നിവരാണ് പിടിയിലായത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ. എസ്. സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.

​ബാഗുകളിൽ തുണികൾക്കിടയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം

​അത്താണി സിഗ്നൽ ജംഗ്ഷനിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തിയാണ് പോലീസ് സംഘം പരിശോധന നടത്തിയത്. ട്രാവൽ ബാഗുകളിൽ വസ്ത്രങ്ങൾക്കിടയിൽ പ്രത്യേകം പാക്ക് ചെയ്ത് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഒഡീഷയിൽ നിന്നും വാങ്ങിയ കഞ്ചാവ് ട്രെയിൻ മാർഗ്ഗം ബംഗളൂരുവിൽ എത്തിച്ച ശേഷം അവിടെ നിന്നാണ് പ്രതികൾ കേരളത്തിലേക്ക് ടൂറിസ്റ്റ് ബസ് കയറിയത്. കൊച്ചി സിറ്റിയിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇവർ പോലീസിനോട് സമ്മതിച്ചു.

​പിടിയിലായ ഫിറോസ് മിയ കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ഇയാൾ കുറച്ചുകാലമായി ഡാൻസാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. ഡാൻസാഫ് ടീമിന് പുറമെ ഡി.വൈ.എസ്.പിമാരായ ജെ. ഉമേഷ് കുമാർ, എൻ. ബാബുക്കുട്ടൻ, നെടുമ്പാശ്ശേരി ഇൻസ്പെക്ടർ ബി. കെ. അരുൺ, സബ് ഇൻസ്പെക്ടർ അരുൺ ദേവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.