പാരിസ്ഥിതിക പഠനമില്ലാതെ ഹൈസ്പീഡ് റെയിലില്ല കെ റെയിൽ പിഴവുകൾ ആവർത്തിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

യാത്രാവരുമാന മാതൃക മാത്രം ആശ്രയിക്കുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നതിനാൽ, ചരക്ക് ഗതാഗത സാധ്യതകൾ കൂടി ഉൾപ്പെടുത്തി സർക്കാർ സ്വതന്ത്ര പഠനം നടത്തും. മെട്രോ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ജലഗതാഗത സംവിധാനങ്ങൾ എന്നിവയുമായി റെയിൽ പദ്ധതിയെ എങ്ങനെ സംയോജിപ്പിക്കാമെന്നും പരിശോധിക്കും.

പാരിസ്ഥിതിക പഠനമില്ലാതെ ഹൈസ്പീഡ് റെയിലില്ല കെ റെയിൽ പിഴവുകൾ ആവർത്തിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
പോലീസ് വാഹനമിടിച്ച് മരിച്ച സ്കൂൾ വിദ്യാർഥി ജുവിൻരാജിന്റെ കുടുംബത്തിന് ധനസഹായം അനുവദിച്ചു.വി. ഡി. സതീശൻ

ഫയൽ നീക്കം വേഗത്തിലാക്കാൻ ഡിജിറ്റൽ സംവിധാനം; അതിവേഗ റെയിലിൽ കൂടുതൽ പഠനത്തിന് മന്ത്രിസഭാ തീരുമാനം

​തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കുന്നതിനുമായി അത്യാധുനിക ഡാറ്റ അധിഷ്‌ഠിത ഗവേണിംഗ് സംവിധാനം നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി വി. ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവിധ വകുപ്പുകളിലെ ഏകോപനക്കുറവ് മൂലം പദ്ധതികൾ നീണ്ടുപോകുന്ന സാഹചര്യം ഒഴിവാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. വിവിധ വകുപ്പുകളിലും മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഓഫീസുകളിലും ഫയലുകളുടെ നിലവിലെ സ്ഥിതി തത്സമയം വിലയിരുത്താൻ കഴിയുന്ന പ്രോജക്ട് മാപ്പിംഗും പ്രോട്ടോക്കോളും ഇതിന്റെ ഭാഗമായി നടപ്പിലാക്കും.

​കേരള ഹൈസ്പീഡ് റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഡി.എം.ആർ.സി സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം കൂടുതൽ ശാസ്ത്രീയമായ പഠനങ്ങൾ നടത്താനും മന്ത്രിസഭ തീരുമാനിച്ചു. പാരിസ്ഥിതികവും സാമൂഹികവുമായ ആഘാത പഠനങ്ങൾ പൂർത്തിയാക്കാതെ പദ്ധതിയുമായി മുന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കെ-റെയിൽ പദ്ധതിയുടെ കാര്യത്തിലുണ്ടായ പിഴവുകൾ അതിവേഗ റെയിൽ പദ്ധതിയിൽ ആവർത്തിക്കരുതെന്ന് വിദഗ്ദ്ധ സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

​നിലവിലെ യാത്രാവരുമാന മാതൃക മാത്രം ആശ്രയിക്കുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നതിനാൽ, ചരക്ക് ഗതാഗത സാധ്യതകൾ കൂടി ഉൾപ്പെടുത്തി സർക്കാർ സ്വതന്ത്ര പഠനം നടത്തും. മെട്രോ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ജലഗതാഗത സംവിധാനങ്ങൾ എന്നിവയുമായി റെയിൽ പദ്ധതിയെ എങ്ങനെ സംയോജിപ്പിക്കാമെന്നും പരിശോധിക്കും.

​മറ്റ് പ്രധാന തീരുമാനങ്ങൾ:

​2027-ലെ പത്മപുരസ്കാരങ്ങൾക്കായുള്ള സംസ്ഥാനത്തിന്റെ നാമനിർദേശങ്ങൾ കേന്ദ്രത്തിന് സമർപ്പിക്കും.

​പോലീസ് വാഹനമിടിച്ച് മരിച്ച സ്കൂൾ വിദ്യാർഥി ജുവിൻരാജിന്റെ കുടുംബത്തിന് ധനസഹായം അനുവദിച്ചു.