കരുത്തോടെ കേരള പോലീസ് 146 പുതിയ വാഹനങ്ങൾ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.

ക്രമസമാധാന പാലനവും ഹൈവേ പട്രോളിംഗും കൂടുതൽ കാര്യക്ഷമമാക്കാൻ അത്യാധുനിക സജ്ജീകരണങ്ങളുള്ള വാഹനങ്ങൾ ഇനി നിരത്തിൽ. മികച്ച പോലീസ് സ്റ്റേഷനുകൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു

കരുത്തോടെ കേരള പോലീസ് 146 പുതിയ വാഹനങ്ങൾ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.
കരുത്തോടെ കേരള പോലീസ് 146 പുതിയ വാഹനങ്ങൾ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.

സേന കൂടുതൽ കരുത്താർജ്ജിക്കുന്നു; പൊലീസ് പട്രോളിംഗിനായി 146 പുതിയ വാഹനങ്ങൾ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

​തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും കാലഹരണപ്പെട്ട വാഹനങ്ങൾ മാറ്റുന്നതിനുമായി വാങ്ങിയ 146 പുതിയ വാഹനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ വിവിധ യൂണിറ്റുകൾക്കുള്ള വാഹനങ്ങളുടെ കൈമാറ്റമാണ് നടന്നത്. സേനയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ വാഹനങ്ങൾ നിരത്തിലിറക്കുന്നത്.

​മഹീന്ദ്ര ബൊലേറോ, സ്കോർപ്പിയോ, ഥാർ, ഫോഴ്സ് ഗൂർഖ, ട്രാവലർ, ഹീറോ എക്സ് പൾസ് ബൈക്കുകൾ തുടങ്ങി വൈവിധ്യമാർന്ന വാഹനങ്ങളാണ് സേനയുടെ ഭാഗമായത്. ഇതിൽ 40 സ്കോർപ്പിയോ വാഹനങ്ങൾ ഹൈവേ പട്രോളിംഗിനും, 44 ബൊലേറോകൾ ക്രമസമാധാന പാലനത്തിനും ഉപയോഗിക്കും. മലയോര മേഖലകളിലെ പട്രോളിംഗിനായി ഗൂർഖ, ഥാർ വാഹനങ്ങൾ പ്രത്യേകമായി സജ്ജമാക്കിയിട്ടുണ്ട്.

​മികച്ച പോലീസ് സ്റ്റേഷനുകൾക്കുള്ള പുരസ്കാരം

2024-ലെ മികച്ച പോലീസ് സ്റ്റേഷനുകൾക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്കാര വിതരണവും ഇതോടൊപ്പം നടന്നു. ആലപ്പുഴയിലെ മുഹമ്മ പോലീസ് സ്റ്റേഷൻ ഒന്നാം സ്ഥാനവും, തൃശൂർ റൂറലിലെ കൊടുങ്ങല്ലൂർ രണ്ടാം സ്ഥാനവും, കാസർഗോഡ് ജില്ലയിലെ ബേക്കൽ സ്റ്റേഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

​സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, എ.ഡി.ജി.പിമാരായ എസ്. ശ്രീജിത്ത്, പി. വിജയൻ, എച്ച്. വെങ്കടേഷ് തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.