ശ്രീകൃഷ്ണനെ അപമാനിച്ചുവെന്ന് പരാതി ചേർത്തലയിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ പ്രതിഷേധം ശക്തം

വിഷു ആശംസ പോസ്റ്ററിൽ ശ്രീകൃഷ്ണനെ അപമാനിച്ചെന്ന പരാതിയിൽ ചേർത്തലയിലെ ഹോട്ടൽ ഉടമ ഷംനാസ് അറസ്റ്റിൽ. ഹിന്ദു സംഘടനകൾ ഹോട്ടലിലേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചു

ശ്രീകൃഷ്ണനെ അപമാനിച്ചുവെന്ന് പരാതി ചേർത്തലയിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ പ്രതിഷേധം ശക്തം
വിഷു ആശംസ പോസ്റ്ററിൽ ശ്രീകൃഷ്ണനെ അപമാനിച്ചെന്ന പരാതിയിൽ ചേർത്തലയിലെ ഹോട്ടൽ ഉടമ ഷംനാസ് അറസ്റ്റിൽ

​ശ്രീകൃഷ്ണനെ അപമാനിച്ചുവെന്ന പരാതി: ചേർത്തലയിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ; പ്രതിഷേധം ശക്തം

​ചേർത്തല: വിഷു ആശംസകളുടെ ഭാഗമായി പുറത്തിറക്കിയ പരസ്യ പോസ്റ്ററിൽ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ചെന്ന പരാതിയിൽ ഹോട്ടൽ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തലയിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ ഉടമകളിൽ ഒരാളായ ഷംനാസിനെയാണ് ചേർത്തല പോലീസ് കസ്റ്റഡിയിലെടുത്തത്.

​ശ്രീകൃഷ്ണൻ കുഴിമന്തി കൊതിയോടെ നോക്കി നിൽക്കുന്ന രീതിയിലുള്ള ചിത്രമാണ് ഹോട്ടലിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പ്രചരിച്ചത്. ഇത് ഹൈന്ദവ വിശ്വാസങ്ങളെയും സങ്കല്പങ്ങളെയും അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി വലിയ രീതിയിലുള്ള പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്.

​ഒമ്പത് സുഹൃത്തുക്കൾ ചേർന്ന് നടത്തുന്നതാണ് ഈ ഹോട്ടൽ. സംഭവം വിവാദമായതോടെ മാപ്പപേക്ഷയുമായി ഉടമകൾ രംഗത്തെത്തിയിരുന്നു. പോസ്റ്റർ ഡിസൈൻ ചെയ്യാൻ ഏൽപ്പിച്ച വ്യക്തിയുടെ അറിവില്ലായ്മ കൊണ്ടാണ് ഇത്തരമൊരു ചിത്രം വന്നതെന്നാണ് ഉടമകളുടെ വിശദീകരണം. എന്നാൽ, മനഃപൂർവം മതവികാരം വ്രണപ്പെടുത്താനാണ് ഹോട്ടൽ അധികൃതർ ശ്രമിച്ചതെന്ന് ഹിന്ദു സംഘടനകൾ ആരോപിച്ചു.

​വിഷയത്തിൽ ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കണമെന്നും സ്ഥാപനം സ്ഥിരമായി അടച്ചുപൂട്ടണമെന്നുമാണ് ഇവരുടെ ആവശ്യം. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 5 മണിക്ക് ഹോട്ടലിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ഹൈന്ദവ സംഘടനകൾ അറിയിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ കണക്കിലെടുത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.